SignIn
Kerala Kaumudi Online
Friday, 23 October 2026 6.54 AM IST

എ.ഡി.ജി.പി വിവാദം; രാഷ്ട്രീയ വിശദീകരണ യോഗവുമായി കോൺഗ്രസ്

READ ENGLISH VERSION
a

 ആദ്യത്തേത് 24ന് തൃശൂരിൽ

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെയുള്ള ഗുരുതര ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി കോൺഗ്രസ്. ആദ്യയോഗം 24ന് തൃശൂരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മറ്റ് ജില്ലകളിലും സംഘടിപ്പിക്കും.

നിയോജകമണ്ഡലതലത്തിലും യോഗങ്ങൾ നടത്തും.

ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസ്ഥാനത്ത് നിറുത്തി അദ്ദേഹത്തിന്റെ ഓഫീസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്നിവരുൾപ്പെട്ട സർക്കാർ സംവിധാനത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും ലക്ഷ്യമാണ്. ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയമുയർത്തി ബി.ജെ.പിയേയും, സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കാനും ലക്ഷ്യമിടുന്നു.

ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​ത്ത​ ​ട്രാ​ൻ.
ഇ​ടി​ച്ചു​;​ ​എ​ട്ട​ര​ ​ല​ക്ഷം​ ​പിഴ

കോ​ഴി​ക്കോ​ട്:​ ​ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​ത്ത​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ടി​ച്ച് ​പ​രി​ക്കേ​റ്റ​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്രി​ക​ന് ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​എ​ട്ട​ര​ ​ല​ക്ഷം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ​കോ​ട​തി.​ ​കോ​ഴി​ക്കോ​ട് ​പ്രി​ൻ​സി​പ്പ​ൽ​ ​മോ​ട്ടോ​ർ​ ​ആ​ക്സി​ഡ​ൻ​സ് ​ക്ലെ​യിം​സ് ​ട്രി​ബ്യൂ​ണ​ലി​ന്റേ​താ​ണ് ​വി​ധി.
2021​ ​ജ​നു​വ​രി​ 19​ന് ​എ​ര​ഞ്ഞി​പ്പാ​ല​ത്തു​വ​ച്ച് ​കെ.​എ​ൽ​ 15​ ​എ​ 410​ ​ന​മ്പ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​പ​രാ​തി​ക്കാ​ര​നാ​യ​ ​പി.​പി.​ ​റാ​ഹി​ദ് ​മൊ​യ്തീ​ൻ​ ​അ​ലി​ ​(27​)​ ​സ​ഞ്ച​രി​ച്ച​ ​സ്‌​കൂ​ട്ട​റി​നെ​ ​ഇ​ടി​ച്ച് ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ബ​സ് ​ഡ്രൈ​വ​ർ​ ​എം.​പി.​ശ്രീ​നി​വാ​സ​ൻ​ ​(46​),​കേ​ര​ള​ ​സ്‌​റ്റേ​റ്റ് ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​നാ​ഷ​ന​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​റാ​ഹി​ദ് ​കോ​ഴി​ക്കോ​ട് ​പ്രി​ൻ​സി​പ്പ​ൽ​ ​മോ​ട്ടോ​ർ​ ​ആ​ക്സി​ഡ​ൻ​സ് ​ക്ലെ​യിം​സ് ​ട്രി​ബ്യൂ​ണ​ലി​ൽ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്ത​ത്.
അ​പ​ക​ട​ ​ദി​വ​സം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ന് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ​കോ​ട​തി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്നാ​ണ് ​പ​ലി​ശ​യ​ട​ക്കം​ 8,44,007​ ​രൂ​പ​ ​ബ​സ് ​ഓ​ടി​ച്ച​ ​ഡ്രൈ​വ​റും,​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​ചേ​ർ​ന്ന് ​ന​ൽ​ക​ണ​മെ​ന്ന് ​കോ​ഴി​ക്കോ​ട് ​പ്രി​ൻ​സി​പ്പ​ൽ​ ​മോ​ട്ടോ​ർ​ ​ആ​ക്സി​ഡ​ൻ​സ് ​ക്ലെ​യിം​സ് ​ട്രി​ബൂ​ണ​ൽ​ ​ജ​ഡ്ജ് ​കെ.​രാ​ജേ​ഷ് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​പ​രു​ക്കേ​റ്റ​ ​റാ​ഹി​ദി​ന് ​വേ​ണ്ടി​ ​അ​ഡ്വ.​ ​എം.​മു​ഹ​മ്മ​ദ് ​ഫി​ർ​ദൗ​സ് ​ഹാ​ജ​രാ​യി.

എ.ഡി.ജി.പിക്കെതിരെ നടപടിയെടുക്കാത്തതിൽ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയോടും സി.പി.എം നിലപാടിനോടും അതൃപ്തിയുള്ള ചില ഘടകകക്ഷികളെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലെത്തിക്കാനുള്ള കരുനീക്കങ്ങൾക്കും തുടക്കമിട്ടേക്കും. തൃശൂരിലെ യോഗത്തിൽ പൂരം കലക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA