
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയാൽ പകരം ആരെന്ന് പൊലീസിൽ ചൂടേറിയ ചർച്ച. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിനെയാണ് കേട്ടിരുന്നത്. എന്നാൽ പൂരം കലക്കിയതിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കെ, വെങ്കടേശിനെ മാറ്റുമോയെന്ന് വ്യക്തമല്ല. അജിത്തിനെ പൊലീസിന് പുറത്തേക്ക് മാറ്റിയാൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യയയെ ക്രമസമാധാന ചുമതലയിൽ നിയമിച്ചേക്കാം. അജിത്തിനെ ജയിൽ മേധാവിയാക്കാനുമിടയുണ്ട്. അജിത്തിനെ ബറ്റാലിയനിൽ നിലനിറുത്തുമോയെന്നും മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. അജിത്തിനൊപ്പം ഏതാനും എ.ഡി.ജി.പിമാരെയും മാറ്റും. ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിന് മാറ്രമുണ്ടാവില്ല. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, പരിശീലന വിഭാഗത്തിലെ പി.വിജയൻ, പൊലീസ് ആസ്ഥാനത്തെ എസ്.ശ്രീജിത്ത് എന്നിവർക്ക് മാറ്റത്തിനിടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |