SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

18 വയസ് കഴിഞ്ഞവരുടെ ആധാർ അപേക്ഷയിൽ നേരിട്ട് പരിശോധന

തിരുവനന്തപുരം: 18 വയസ് കഴിഞ്ഞവർ പുതുതായി ആധാറിന് അപേക്ഷിച്ചാൽ വില്ലേജ് ഓഫീസർ നേരിട്ട് വീട്ടിലെത്തി പരിശോധിച്ച ശേഷമേ അംഗീകാരം നൽകൂ. അപേക്ഷകനെ നേരിൽക്കണ്ട് വിവരങ്ങൾ ശരിയാണെന്ന് ബോദ്ധ്യപ്പെടണം. ഇതിന് പ്രത്യേക ഫീസില്ലെന്നും ഐ.ടി മിഷന്റെ ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയായവരുടെ പേരിൽ വ്യാജ ആധാർ കാർഡുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന. എറണാകുളം, തൃശൂർ ജില്ലകളിൽ പരിശോധനയ്ക്ക് വില്ലേജ് ഓഫീസർമാർക്ക് പകരം തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ചുമതല. കളക്ടർമാരുടെ തീരുമാനപ്രകാരമാണിത്.

ആധാറിനായി എൻറോൾ ചെയ്തു കഴിഞ്ഞാൽ വെബ്‌സൈറ്റിൽ അപേക്ഷ ഏതു ഘട്ടത്തിലാണെന്ന് പരിശോധിക്കാനാകും. സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് എന്ന സ്റ്റാറ്റസ് കണ്ടാൽ വില്ലേജ് ഓഫീസുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ എത്തി തിരിച്ചറിയൽ രേഖകൾ കൈമാറാം. വില്ലേജ് ഓഫീസർമാർ എത്തുന്നതിനായി കാത്തുനിൽക്കേണ്ട. എത്രയുംവേഗം വിദേശത്തേക്കു മടങ്ങേണ്ട പ്രവാസികൾക്ക് ഇതു സഹായകമാകും.

18 വയസ് കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റ് ജില്ല, ബ്ലോക്കുതല അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയയുടെ വെബ്‌സൈറ്റിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADHAAR CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA