
തിരുവനന്തപുരം: സ്കൂളിൽ നിന്നു വീട്ടിലെത്തി കളിച്ചു കൊണ്ടിരുന്ന കുഞ്ഞനുജൻ അഫ്സാനെ വിളിച്ചു കൊണ്ടു പോയി ഇഷ്ടപ്പെട്ട കുഴിമന്തിയും വാങ്ങിക്കൊടുത്തിട്ട് മുഖം വികൃതമാക്കി ഇത്ര നിഷ്ഠൂരമായി കൊല്ലാൻ മാത്രം അഫാന് എന്താണിത്ര വൈരാഗ്യം. പൊലീസിനും ഉത്തരം കിട്ടാത്ത ചോദ്യമാണ്. പള്ളിയിലേക്കായാലും സ്കൂളിലേക്കായാലും ബന്ധു വീട്ടിലേക്കായാലും അഫാന്റെ ബൈക്കിന് പിന്നിലുണ്ടാകും അഫ്സാൻ. വീട്ടുകാർ കുഞ്ഞനുജൻ അഫ്സാനെ കൂടുതൽ സ്നേഹിച്ചിരുന്നതു കൊണ്ടാവുമോ എന്നാണ് ഏറ്റവും അടുത്ത ഒരു ബന്ധു സംശയം പ്രകടിപ്പിച്ചത് . മുൻപ് ഒരു തവണ അഫാൻ ആത്മഹത്യചെയ്യാൻ വിഷം കഴിച്ചിരുന്നതായും ബന്ധു വെളിപ്പെടുത്തുന്നു.
മൃതദേഹം ആബുലൻസിലേക്ക് കയറ്റുമ്പോൾ കണ്ടത് ഭീതിതമായ രംഗങ്ങളെന്ന് ആംബുലൻസ് ഡ്രൈവർ. അഫ്സാന്റെ ഒരു കണ്ണ് ഉണ്ടായിരുന്നില്ല. ഫർസാനയുടെ നെറ്റിയിൽ നിന്നു തുളച്ചുകയറിയ ദ്വാരം തലയോട്ടിക്കപ്പുറം വരെ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |