SignIn
Kerala Kaumudi Online
Friday, 23 October 2026 3.58 AM IST

ബാക്കിയായത് കുഴിമന്തിയും ചിതറിയ 500ന്റെ നോട്ടുകളും

afan

തിരുവനന്തപുരം:കഴിച്ചു തീരാത്ത കുഴിമന്തിയും ശീതളപാനിയവും ഈച്ച പൊതിഞ്ഞ് സ്വീകരണ മുറിയിലെ കസേരയിലുണ്ടായിരുന്നു.അഫ്സാന് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി വരുമ്പോഴും അവൻ അറിയുന്നില്ല സ്നേഹം നടിച്ച ജ്യേഷ്ഠൻ തന്നെ മരണത്തിലേയ്ക്ക് തള്ളിവിടുമെന്ന്. ചേട്ടനെ വിശ്വസിച്ച് സന്തോഷത്തോടെ കുഴിമന്തി കഴിക്കാൻ സ്വീകരണ മുറിയിലെത്തിയതും അഫാൻ അനുജനെ ചുറ്റികയ്ക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. കുട്ടിയായ അഫ്സാന് നില വിളിക്കാൻ പോലും അവസരം നൽകാതെ അതിക്രൂരമായാണ് ആ കുട്ടിയെ അരുംകൊല ചെയ്തത്.

നോട്ടുകളിലും ദുരൂഹത

അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകൾ വിതറിയിരുന്നതും ദുരൂഹത കൂട്ടുന്നു. ഇങ്ങനെ അഫാൻ ചെയ്തത് എന്തിനാണെന്ന് ആർക്കും മനസിലായിട്ടില്ല. അഫ്സാന്റെ മൃതദേഹം സ്വീകരണമുറിയിലാണ് കണ്ടെത്തിയത്. നിലത്തുകിടക്കുന്ന നിലയിലായിരുന്നു. അഫാനും അഫ്സാനും തമ്മിൽ 10 വയസിന്റെ വ്യത്യാസമാണുള്ളത്. പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്‌നേഹിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അഫ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അഫ്സാന്റെ പഠനകാര്യത്തിലും അഫാൻ ശ്രദ്ധിച്ചിരുന്നു.കാൻസർ രോഗിയായ അമ്മയുടെ പ്രയാസവും കുടുബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്തിനാണ് അനുജനെ ക്രൂരമായി കൊന്നതെന്നത് അജ്ഞാതമായി തുടരുന്നു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA