SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

കരസേനയിൽ അഗ്നിവീർ ആകാം, അപേക്ഷ ഏപ്രിൽ ഒന്നു വരെ

p

തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും. സെലക്ഷൻ ടെസ്റ്റിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും റിക്രൂട്ട്മെന്റ് റാലിയുമുണ്ടാവും. www.joinindianarmy.nic.in ൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ സൃഷ്ടിക്കാം. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നു മുതൽ 15 വരെ ആയിരിക്കും. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് വിഭാഗങ്ങളുടേയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതു പ്രവേശന പരീക്ഷകൾക്ക് ഹാജരാകണം. ഒരു റിക്രൂട്ട്മെന്റ് റാലിയിലും മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തിൽ ഉദ്യോഗാർത്ഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കും.

പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക് ഷീറ്റ് ഹാജരാക്കണം. കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് മെരിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. ഉദ്യോഗാർത്ഥികൾ റിക്രൂട്ടിംഗ് ഏജന്റുമാരെന്ന വ്യാജേന സമീപിക്കുന്നവരുടെ തട്ടിപ്പിന് ഇരയാവരുതെന്ന് സൈനിക വക്താവ് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AGNIVEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA