1 MIN READ PUBLISHED: FEBRUARY 22, 2026 12:00 AM IST
തൃശൂർ: 716 കോടി രൂപ വരവും 922 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കാർഷിക സർവകലാശാല ബഡ്ജറ്റ് അവതരിപ്പിച്ചു. സർവകലാശാല ജനറൽ കൗൺസിലിലാണ് 2026-27 വർഷത്തേക്കുള്ള ബഡ്ജറ്റ് കൃഷിമന്ത്രി പി.പ്രസാദ് അവതരിപ്പിച്ചത്. 205 കോടി രൂപയുടെ കമ്മി ബഡ്ജറ്റാണ് അംഗീകരിച്ചത്. 2026-27 കാലയളവിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള തുടർ പദ്ധതികൾക്കായി 1250 ലക്ഷം രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. എം.എസ്സി, പിഎച്ച്.ഡി വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാം, വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ശാക്തീകരണം, ലൈബ്രറി ശാക്തീകരണം എന്നിവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ഗവേഷണ പദ്ധതികൾക്കായി 4300 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നാളികേര ഗവേഷണത്തിൽ പുതിയ കേന്ദ്രം പീലിക്കോട് ആരംഭിക്കും. നെല്ല്, തക്കാളി, കൊക്കോ, കുരുമുളക്, കശുഅണ്ടി, ഹൈബ്രിഡ് നേപ്പിയർ, വഴുതന, ഏലം, തേങ്ങ തുടങ്ങിയ വിളകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിഹരിക്കുന്നതിനായി ഗവേഷണ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. കൃഷിയിൽ നിർമ്മിത ബുദ്ധിയും ഐ.ഒ.ടിയും ഉപയോഗപ്പെടുത്തുന്നതിനായി പദ്ധതികൾ രൂപപ്പെടുത്തി. വെള്ളായണി കാർഷിക കോളേജിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കും. കാർഷിക സർവകലാശാലയ്ക്കായി സമഗ്ര ഇ-ഗവേണൻസ് പദ്ധതി അടുത്ത വർഷം നടപ്പിലാക്കും.
RELATED TOPICS: AGRI UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലുള്ള പക്ഷത്തിന് വിജയം.
തിരുവനന്തപുരം:സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു)43-ാം സംസ്ഥാനസമ്മേളനം 26മുതൽ 28വരെ തിരുവനന്തപുരത്ത് നടക്കും. പി.സുബ്രഹ്മണ്യംഹാളിൽ 26ന് 2മണിക്ക് പതാക ഉയർത്തിയശേഷം സംസ്ഥാനകൗൺസിൽ
ന്യൂഡൽഹി: ജർമ്മനിയിലെ ബോഹും നഗരത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. കൊല്ലം ചെമ്മക്കാട് സ്വദേശി
തിരുവനന്തപുരം:ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും(കൊച്ചുവേളി) ഇവിടെ നിന്ന് അങ്ങോട്ടേയ്ക്കും ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. നവംബർ 2,
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള റെയിൽവേ ട്രാക്കിൽ പാറശാലയിലെ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി.
തിരുവനന്തപുരം: ഭീമ ജ്വല്ലറിക്ക് ഐ.എ.ജി.ഇ.എസിൽ (ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്സലൻസ് ആൻഡ് സ്റ്റാൻഡേർഡ്സ്) നിന്നുള്ള അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.