
ചൈന അടുത്തയിടെ ഡീപ്‌സിക്ക് എ.ഐ പുറത്തിറക്കിയ ശേഷം ആഗോളതലത്തിൽ ചെലവുകുറഞ്ഞ എ.ഐ പ്ലാറ്റ്ഫോമിന് പ്രക്തിയേറുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപയാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ വിപണന രംഗത്ത് എ.ഐ കൂടുതലായി വിപുലപ്പെടുത്താൻ ഭൗതിക സൗകര്യ വികസനം, ഇന്നോവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം വരുന്നത്. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്മെന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ.ഐ പ്ലാറ്റുഫോമുകൾ നിലവിൽ വരും.
2028 ഓടുകൂടി ഇന്ത്യയെ എ.ഐ പവർഹൗസാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷത്തോടെ 80 ബില്യൺ ഡോളർ നിക്ഷേപിച്ച് എ.ഐ അധിഷ്ഠിത ഡാറ്റ സെന്ററുകൾ നിലവിൽ വരും. മൈക്രോസോഫ്റ്റിന്റെ എ.ഐ പ്ലാറ്റ്‌ഫോമായ COPILOT വ്യാപാര, വ്യവസായ മേഖലകളിൽ കൂടുതലായി പ്രവർത്തികമാക്കും. ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
എ.ഐ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് നിലവിൽ വരും. എല്ലാ എൻജിനിയറിംഗ് ബ്രാഞ്ച് സിലബസിലും എ.ഐ ഇന്റഗ്രേഷൻ പ്രക്രിയ നടപ്പിലാക്കാൻ എ.ഐ.സി.ടി.ഇ നടപടി സ്വീകരിച്ചു വരുന്നുണ്ട്. ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ, സയൻസ് ബിരുദ-ഡിപ്ലോമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും.
എ.ഐ സ്കിൽ വികസനം
....................................
ബിരുദത്തോടൊപ്പം എ.ഐ അധിഷ്ഠിത സ്‌കിൽ വികസന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സ്വായത്തമാക്കുന്നത് മികച്ച തൊഴിൽ ലഭിക്കാൻ സഹായിക്കും. കൂടുതൽ ഡാറ്റ സെന്ററുകൾ വരുന്നത് ഐ.ടി ഭൗതിക സൗകര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കു വഴിയൊരുക്കും.
പി.ജി ഡിപ്ലോമ ഇൻ എ.ഐ, എ.ഐ സർട്ടിഫിക്കേഷൻ, ഡാറ്റ സയൻസ് തുടങ്ങി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്‌സുകളുണ്ട്. Coursera, Udemy, EdX, Future learn തുടങ്ങി നിരവധി ടെക്‌നോളജി അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ എ.ഐ കോഴ്‌സുകളെടുക്കാം. ഗ്ലോബൽ സ്‌കിൽസ് 2024-ൽ ഏറെ പ്രാധാന്യമർഹിക്കുന്ന മേഖലകളാണ് എ.ഐ, ഡാറ്റ സയൻസ്, ബിസിനസ് സ്‌കില്ലുകൾ എന്നിവ. കണക്റ്റിവിറ്റി രംഗത്തും കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.
എം.എസ്‌സി @ ബാത്ത് യൂണിവേഴ്‌സിറ്റി
യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി- ഹെൽത്ത് കെയർ ടെക്‌നോളജി, സസ്റ്റെയ്നബിൾ ബയോടെക്‌നോളജി, ഓൺട്രപ്രെന്യൂർഷിപ് എന്നിവയിൽ പ്രോഗ്രാമുകളുണ്ട്. www.bath.ac.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |