SignIn
Kerala Kaumudi Online
Friday, 23 October 2026 5.36 PM IST

ലോക്‌ഭവനിലെ പൂർണ സസ്യാഹാര മെനു; ഭക്ഷണം തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്ന് രമേശ് ചെന്നിത്തല

READ ENGLISH VERSION
ramesh-chennithala
ഗവർണർ ഓംപ്രകാശ് മാഥൂറിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി, മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക്ഭവനിൽ പൂർണമായി വെജിറ്റേറിയൻ ഭക്ഷണം മതിയെന്ന പുതിയ ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ നിർദേശത്തെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വിമർശിച്ചിരുന്നു. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാവരും വെജിറ്റേറിയനാകണം എന്ന് പറയുന്നത് കടന്ന കൈയായിപ്പോയി എന്നാണ് വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

ലോക്ഭവൻ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് മാഥൂറിന്റെ നിർദ്ദേശം. ജീവനക്കാർക്ക് വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനോ പുറത്തുപോയി ഇഷ്ടഭക്ഷണം കഴിക്കുന്നതിനോ നിയന്ത്രണമില്ല. ലോക്ഭവനിൽ നിന്ന് ഗവർണർക്കും പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കും ഏതാനും ഉദ്യോഗസ്ഥർക്കുമാണ് ഭക്ഷണം നൽകുന്നത്. അതിഥികൾക്കും ഇനി സസ്യാഹാരമാവും വിളമ്പുക. ഗവർണർക്ക് രാജസ്ഥാൻ ഭക്ഷണമൊരുക്കാൻ അവിടെ നിന്നുള്ള പാചകക്കാരെ എത്തിച്ചിട്ടുണ്ട്. സിക്കിമിൽ രണ്ട് വർഷവും രണ്ടര മാസവും പൂർത്തിയാക്കിയിട്ടാണ് കേരളത്തിന്റെ ഗവർണറായി മാഥൂർ ചുമതലയേറ്റത്.

മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് നോൺ - വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്കില്ലായിരുന്നു. ഗോവക്കാരനായ ആർലേക്കറുടെ കാലത്ത് മത്സ്യവിഭവങ്ങളടക്കം വിളമ്പിയിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നില്ല.

English Summary

Kerala Governor Om Prakash Mathur’s decision to serve only vegetarian food in the Lok Bhavan kitchen has drawn criticism from Home Minister Ramesh Chennithala and AICC General Secretary K. C. Venugopal. Chennithala said food choices are a matter of individual freedom. Employees can still bring their own meals or eat outside, while guests at Lok Bhavan will also be served vegetarian food.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OM PRAKASH MATHUR VEGETARIAN FOOD, RAMESH CHENNITHALA GOVERNOR REMARKS, KERALA LOK BHAVAN FOOD RULE, OM PRAKASH MATHUR MALAYALAM NEWS, KERALA GOVERNOR VEGETARIAN POLICY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA