
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ റൺവേ പുതുക്കിപ്പണിയുന്ന റീ- കാർപ്പറ്റിംഗ് നടപടികൾ പൂർത്തിയായി. ഇന്നുമുതൽ വിമാനസർവീസുകൾ സാധാരണ നിലയിലാവും. ഇതുവരെ പകൽ സർവീസുകൾക്ക് നിയന്ത്രണമുണ്ടായിരുന്നു. 3.4 കിലോമീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 75 ദിവസം കൊണ്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. 50,000 മെട്രിക് ടൺ അസ്‌ഫാൽറ്റാണ് ഇതിനായി ഉപയോഗിച്ചത്.
5.5 ലക്ഷം ചതുരശ്ര മീറ്റർ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്‌ഗ്രഡേഷൻ പൂർത്തിയായി. ദക്ഷിണേന്ത്യയിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ റൺവേ കാർപ്പറ്റിംഗാണ് തിരുവനന്തപുരത്തേത്. ജനുവരി 14നാണ് പ്രവൃത്തികൾ തുടങ്ങിയത്. റീകാർപ്പറ്റിംഗിനിടെ നിത്യേന ശരാശരി 80 വിമാനങ്ങൾ ഒരേ റൺവേയിൽ സർവീസ് നടത്തി. ഒൻപത് ലക്ഷത്തിലധികം പേർ ഈ കാലയളവിൽ യാത്രചെയ്തു. ദിവസേന 9 മണിക്കൂർ മാത്രമാണ് പണി നടത്താനായത്. ആകെ 2.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏരിയയാണ് റീ- കാർപെറ്റ് ചെയ്തത്. 2015ലായിരുന്നു ഇതിനുമുൻപ് റൺവേ റീ- കാർപ്പറ്റിംഗ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |