SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

സംവരണ അട്ടിമറി: എൻജി. മൂന്നാം അലോട്ട്മെന്റ് പിൻവലിച്ചു; തെറ്റുതിരുത്തി

p

തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ നിന്ന് അർഹതയുള്ള കുട്ടികളെ മെരിറ്റിലേക്ക് മാറ്റാതെ പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് മൂന്നാം അലോട്ട്മെന്റ് പിൻവലിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് ഇന്നലെ രാവിലെ പിൻവലിച്ചു. ക്രമക്കേടുകൾ പരിഹരിച്ചശേഷം വൈകിട്ടോടെ പുതിയ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ കോളേജുകളിൽ മുന്നൂറോളവും സ്വാശ്രയ കോളേജുകളിൽ ആയിരത്തോളവും കുട്ടികൾക്ക് അലോട്ട്മെന്റിൽ മാറ്റമുണ്ടായി.

സംവരണ അട്ടിമറി ശ്രദ്ധയിൽപ്പെട്ട മന്ത്രി ആർ.ബിന്ദു, പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രണ്ട് അലോട്ട്മെന്റിന് ശേഷം വിദ്യാർത്ഥികളിൽ നിന്ന് ഇത്തവണ പുതുതായി ഓപ്ഷൻ ക്ഷണിച്ചിരുന്നു. ഇതോടെ മൂന്നാം അലോട്ട്മെന്റിൽ സംവരണ സീറ്റിൽ നിന്ന് മെരിറ്റിലേക്കുള്ള മാറ്റം അസാദ്ധ്യമായി. സംവരണ സീറ്റിൽ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് അതിൽ തന്നെ തുടരേണ്ടി വന്നു. റാങ്ക് കുറവുള്ളവർ മെരിറ്റിൽ പ്രവേശനം നേടി.അതേസമയം അലോട്ട്മെന്റിൽ ക്രമക്കേടില്ലെന്നും പുതുതായി ഓപ്ഷൻ നൽകിയവരെക്കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നെന്നും എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു.

സെപ്തം.പത്തിനകം

പ്രവേശനം നേടണം

എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സെപ്തം.പത്തിന് വൈകിട്ട് 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.

പി.​എ​സ്.​സി​ ​പ​രീ​ക്ഷ​യി​ലെ​ ​ചോ​ദ്യം
'​ബാ​ഷ​'​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ര്?

തി​രു​വ​ന​ന്ത​പു​രം​:​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​'​ബാ​ഷ​'​ ​എ​ന്ന​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​താ​ര് ​?​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​മ​ല​യാ​ളം​ ​ജൂ​നി​യ​ർ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​യി​ലേ​ക്ക് ​പി.​എ​സ്.​സി​ ​ന​ട​ത്തി​യ​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​ടെ​ 55​-ാം​ ​ന​മ്പ​ർ​ ​ചോ​ദ്യം.​ ​മ​ല​യാ​ള​ഭാ​ഷാ​ ​ച​രി​ത്ര​വും​ ​ക​വി​താ​സാ​ഹി​ത്യ​വും​ ​വ്യാ​ക​ര​ണ​വും​ ​പാ​ശ്ചാ​ത്യ​-​പൗ​ര​സ്ത്യ​ ​സാ​ഹി​ത്യ​ ​സി​ദ്ധാ​ന്ത​ങ്ങ​ളും​ ​അ​ര​ച്ചു​ക​ല​ക്കി​ ​കു​ടി​ച്ച് ​പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​വ​ർ​ ​അ​മ്പ​ര​ന്നു.

മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​രാ​ൻ​ ​'​ബാ​ഷ​'​യു​ടെ​ ​സം​വി​ധാ​യ​ക​നെ​ ​അ​റി​യ​ണോ.​ 1995​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​ബാ​ഷ​'​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​സു​രേ​ഷ്‌​ ​കൃ​ഷ്ണ​യാ​ണെ​ന്ന് ​ത​മി​ഴ് ​സി​നി​മ​യെ​ക്കു​റി​ച്ച് ​ശ​രാ​ശ​രി​യി​ൽ​ ​കൂ​ടു​ത​ൽ​ ​അ​റി​വി​ല്ലാ​ത്ത​വ​രെ​ല്ലാം​ ​കു​ഴ​ങ്ങി.​ ​തീ​ർ​ന്നി​ല്ല,​ ​അ​ടു​ത്ത​ ​ചോ​ദ്യം​ ​(56ാ​മ​ത്തേ​ത്)​ ​ക​ണ്ട​തോ​ടെ​ ​വീ​ണ്ടും​ ​ഞെ​ട്ടി.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ഒ​രേ​ ​തി​യേ​റ്റ​റി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഇ​ന്ത്യ​ൻ​ ​ഭാ​ഷാ​ ​സി​നി​മ​യേ​ത് ​എ​ന്നാ​യി​രു​ന്നു​ ​ചോ​ദ്യം.​ ​സി​ല​ബ​സി​നു​ ​പു​റ​ത്തു​നി​ന്നു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​ഇ​വ​യെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​രാ​തി​പ്പെ​ട്ടു.

അ​തേ​സ​മ​യം,​ ​ദൃ​ശ്യ​ക​ലാ​സാ​ഹി​ത്യം​ ​എ​ന്ന​ ​പേ​രി​ൽ​ ​സി​നി​മ​യും​ ​സി​ല​ബ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ​പി.​എ​സ്.​സി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​സി​നി​മ​യു​ടെ​ ​ആ​വി​ർ​ഭാ​വം,​ ​ച​രി​ത്രം,​ ​തി​ര​ക്ക​ഥ​യും​ ​സി​നി​മ​യും,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യു​ടെ​ ​ച​രി​ത്രം,​ ​ന​വ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ,​ ​ജ​ന​പ്രി​യ​ ​സി​നി​മ,​ ​പു​തു​ത​ല​മു​റ​ ​സി​നി​മ​ ​എ​ന്നി​വ​യും​ ​സി​ല​ബ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.
2,972​ ​പേ​ർ​ക്കാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA