
ചെന്നൈ: ഇന്ന് നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുകയും പ്രവർത്തിക്കാതെ ചിന്തിക്കുകയുമാണ് ചെയ്യുന്നതെന്ന് എന്ന് മാതാ അമൃതാനന്ദമയി ദേവി. മനസ്സിൽ ദേഷ്യം ഉണ്ടാകുമ്പോൾ ആ ചിന്ത ഉടനെ തന്നെ പ്രവൃത്തിയായോ വാക്കായോ മാറുന്നു. ആ ചിന്തയും പ്രവൃത്തിയും തമ്മിൽ കാലതാമസം ഇല്ല. അതുകൊണ്ട്, വികാരത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സമയം കിട്ടുന്നില്ല. ദേഷ്യം വന്ന് പ്രതികരിക്കുമ്പോൾ, സാഹചര്യത്തെ മനസ്സിലാക്കാൻ പോലും നമുക്ക് സമയം കിട്ടുന്നില്ല. ദേഷ്യം ഉടനെ തന്നെ വാക്കായും പ്രവൃത്തിയായും പ്രകടമാകുന്നു. സാഹചര്യം മനസ്സിലാക്കാതെ പ്രവർത്തിക്കുമ്പോൾ, നമ്മൾ മിക്കപ്പോഴും വിഡ്ഢികളാകുന്നു. - ഇവിടെ ബ്രഹ്മസ്ഥാനം ക്ഷേത്രത്തിന്റെ 35-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അമ്മ.
ഇന്നലെ രാവിലെ 11ഓടെ ചെന്നൈ മാതാ അമൃതാനന്ദമയി മഠത്തിൽ പ്രത്യേകമായി ഒരുക്കിയ വേദിയിലെത്തിയ അമ്മയെ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാമൻ, ചെന്നൈ സി.ആർ.പി.എഫ് സിവിൽ ഏവിയേഷൻ മേധാവി പൊന്നി, വി.ഐ.ടി വൈസ് ചെയർമാൻ സെൽവം, ബി.ജെ.പി നേതാവ് അർജുൻ മൂർത്തി അടക്കമുള്ള പ്രമുഖർ സ്വീകരിച്ചു.
ചടങ്ങിൽ അമൃതശ്രീ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള ധനസഹായം, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. തുടർന്ന്, സത്സംഗം, ധ്യാനം, സമാധാന പ്രാർത്ഥനകൾ, ഭജൻസദസ്സുകൾ എന്നിവ അമ്മയുടെ നേതൃത്വത്തിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |