SignIn
Kerala Kaumudi Online
Sunday, 24 May 2026 1.10 AM IST

'ക്ഷേത്ര വിമോചന സമരത്തിന് സമയമായി'

കോഴിക്കോട്: ക്ഷേത്രാചാരങ്ങൾ ലംഘിക്കപ്പെടുകയും ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര വിമോചന സമരം സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോഴിക്കോട് അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി അറുപതാം സംസ്ഥാന സമ്മേളനം സുകൃതീന്ദ്ര കലാമന്ദിറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങൾ നമ്മുടെ സംസ്‌കാരത്തെ പിടിച്ചു നിറുത്തുന്ന ആത്മീയ ചൈതന്യത്തിന്റെ ശക്തികേന്ദ്രങ്ങളാണ്.അതു കൊണ്ടാണ് സംസ്‌കാരത്തെ ഇല്ലാതാക്കുന്നതിന് ക്ഷേത്രങ്ങളെ നശിപ്പിക്കാൻ ചിലർ തുനിയുന്നത്. ദീർഘകാലമായി ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടുന്നത് ഹിന്ദു സമൂഹത്തിന്റെ അനാസ്ഥ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ കെ.പി അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ, സംസ്ഥാന സെക്രട്ടറി എൻ.കെ. ചന്ദ്രൻ, ജി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 'സമിതി പ്രവർത്തകരുടെ സാമൂഹ്യ പ്രതിബദ്ധതയും കാഴ്ചപ്പാടും' എന്ന വിഷയം സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMRITHANANDA MADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA