SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

വന്യജീവി ആക്രമണം: ട്രൈബ്യൂണൽ ആലോചിക്കും

a

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കാൻ മോട്ടോർ വാഹന ക്ലെയിം ട്രൈബ്യൂണലിന്റെ മാതൃകയിൽ ട്രൈബ്യൂണൽ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. . കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക ഉയർത്തുന്നതും പരിശോധിക്കും

കണ്ണൂരിലെ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയും.. വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്രം നൽകുന്ന തുക അപര്യാപ്തമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനും സംസ്കരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ചെലവ് തുക ഉയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വന്യജീവി സംഘർഷം നേരിടുന്നതിന് വിവിധ പദ്ധതികൾ വഴി തുക അനുവദിക്കുന്നുണ്ട്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ ട്രെഞ്ച് നിർമ്മിക്കുന്നത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIMAL ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA