SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 AM IST

നിയമസഭ പാസാക്കിയ 2 ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം

arlekar

തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി. ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താനുള്ള ധനവിനിയോഗ ബിൽ, അടുത്ത സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ചെലവുകൾക്കുള്ള ധനബിൽ എന്നിവയ്ക്കാണ് അംഗീകാരം. ഇന്നലെ ഗോവയിലേക്ക് പോവും മുൻപാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. തിങ്കളാഴ്ച രാജ്ഭവനിൽ മടങ്ങിയെത്തും. നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARLEKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA