SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

എൻ.എച്ച്.എം അന്ത്യശാസനം: ആശമാർ ഉടൻ ജോലിക്ക് എത്തണം

asha-workers

തിരുവനന്തപുരം: ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ആശാവർക്കർമാർ എത്രയും വേഗം തിരികെയെത്തണമെന്ന് നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) അന്ത്യശാസനം. ഇല്ലെങ്കിൽ ബദൽ സംവിധാനമൊരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് സ്റ്റേറ്റ് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നിർദ്ദേശിച്ചു. ആശമാരുടെ സമരത്തെക്കുറിച്ച് പരാമർശിക്കാതെയാണ് അന്ത്യശാസനം നൽകിയത്. തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ചാകണം പകരം സംവിധാനമൊരുക്കേണ്ടത്. ഇതിന് കാലതാമസമുണ്ടായാൽ സമീപവാർഡിലെ ആശമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരിലൂടെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.എന്നാൽ, വളഞ്ഞവഴിയിലൂടെ ഇഷ്ടക്കാരെ ആശമാരാക്കാനുള്ള ശ്രമമാണിതെന്ന് സമരം ചെയ്യുന്നവർ ആരോപിച്ചു. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA