SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

പഴയ എ.ടി.എം മെഷീനുകളിൽ പണി പഠിച്ച് ഹരിയാന സംഘം

atm

തൃശൂർ: മൂന്ന് എ.ടി.എം സെന്ററുകളിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന ഏഴ് പ്രതികളും ഹരിയാനക്കാരാണെന്നാണ് സേലം ഡി.ഐ.ജി വ്യക്തമാക്കി. ആക്രിയാകുന്ന പഴയ എ.ടി.എം മെഷിനുകൾ വാങ്ങി അതിൽ പരിശീലനം നടത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എ.ടി.എമ്മുകളിൽ പരിശീലനം നടത്താൻ അവർക്ക് സൗകര്യമുണ്ടെന്നും പുറമേ നിന്നുള്ളവർക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലാണ് തട്ടിപ്പുകാർ കഴിയുന്നതെന്നും പറയുന്നു.

പെട്ടെന്ന് കവർച്ച നടത്താനുള്ള പരിശീലനം ഇവർ ലഭിച്ചിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു ഹരിയാനയിലെ സംഘങ്ങൾ മുൻപും കവർച്ച നടത്തിയിട്ടുള്ളതെന്നാണ് വിവരം. അതിവേഗം വാഹനങ്ങൾ ഓടിക്കാനും ഇവർ മിടുക്കരാണ്. വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ തട്ടിപ്പുസംഘത്തിന്റെ കണ്ടെയ്‌നർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. കേരളാ പൊലീസിൽ നിന്ന് വിവരം കിട്ടിയപ്പോൾ വിവിധ സംഘങ്ങളായി തമിഴ്‌നാട് പൊലീസ് വാഹന പരിശോധന തുടങ്ങിയിരുന്നു. പൊലീസ് സംഘം വാഹനം കൈ കാണിച്ച് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ മുന്നോട്ടുപോയി. പിന്തുടർന്നപ്പോൾ അടുത്ത ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിറുത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുമ്പോൾ നാല് പേർ അതിൽ ഇരിക്കുന്നുണ്ടായിരുന്നു. ലോറി തുറന്നു പരിശോധിച്ചപ്പോഴാണ് അകത്ത് കാറും 2 പേരും കണ്ടത്.
ഇവർ പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഇതോടെ അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയിലാണ് ഡ്രൈവർ ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത്. അതോടെ അയാളെ വെടിവച്ച് വീഴ്‌ത്തേണ്ടി വന്നുവെന്നും ഡി.ഐ.ജി മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ക്രെറ്റ കാറികത്ത് നിരവധി വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. എസ്.ബി.ഐ എ.ടി.എമ്മിൽ പണം ഇടക്കിടെ നിറയ്ക്കുമെന്ന് കരുതിയാണ് പ്രതികൾ ഇവ ലക്ഷ്യമിട്ടത്. ഗൂഗിൾ മാപ്പ് നോക്കിയാണ് എ.ടി.എം കണ്ടെത്തിയത്. പൊലീസുകാരെ ആക്രമിച്ചതിലും വാഹനങ്ങൾ ഇടിച്ചു തകർത്തതിലും അടക്കം ഇവർക്കെതിരെ കേസ് എടുക്കുന്നുണ്ട്.

 ക​ണ്ടെ​യ്ന​റി​ലേ​ക്ക് ​മാ​റ്റി​യ​ത് കേ​ര​ള​ത്തി​ൽ​ ​വ​ച്ചെ​ന്ന് ​സൂ​ചന

വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്തെ​ ​പ​ന്നി​യ​ങ്ക​ര​ ​ടോ​ൾ​ ​പ്ലാ​സ​യി​ലെ​യും​ ​വാ​ള​യാ​റി​ന് ​സ​മീ​പ​മു​ള്ള​ ​പാ​മ്പം​പ​ള്ളം​ ​ടോ​ൾ​ ​പ്ലാ​സ​യി​ലെ​യും​ ​കാ​മ​റ​ക​ളി​ൽ​ ​പ​തി​ഞ്ഞ​ ​ക​ണ്ടെ​യ്ന​ർ​ ​ദൃ​ശ്യം​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​കാ​ർ​ ​ക​ട​ന്നു​പോ​കു​ന്ന​ ​ദൃ​ശ്യം​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​ക​ണ്ടെ​യ്ന​ർ​ ​ലോ​റി​യി​ലേ​ക്ക് ​കാ​ർ​ ​ക​യ​റ്റി​യാ​കാം​ ​പോ​യ​തെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ ​ഇ​ള​ങ്കോ​ ​പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ൽ​ ​നി​ന്ന് ​അ​മി​ത​ ​വേ​ഗ​ത്തി​ൽ​ ​സ​ഞ്ച​രി​ച്ച​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ ​റോ​ഡ​രി​കി​ൽ​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും​ ​നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും​ ​ഇ​ടി​ച്ച​താ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​ൻ​ ​ഇ​ട​യാ​ക്കി​യ​ത്.​ ​അ​പ​ക​ടം​ ​വ​രു​ത്തി​യ​തോ​ടെ​ ​നാ​ട്ടു​കാ​ർ​ ​ലോ​റി​ ​ത​ട​യാ​ൻ​ ​നാ​ട്ടു​കാ​ർ​ ​ശ്ര​മി​ച്ചു.​ ​നി​റു​ത്താ​തെ​ ​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ​കു​മാ​ര​പാ​ള​യം,​ ​വെ​ബ്ബാ​ടി​ ​പൊ​ലീ​സി​ൽ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​വാ​ഹ​നം​ ​ത​ട​യാ​ൻ​ ​പൊ​ലീ​സും​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​നി​റു​ത്തി​യി​ല്ല.​ ​ഒ​ടു​വി​ൽ​ ​സാ​ഹ​സി​ക​മാ​യി​ ​റോ​ഡി​നു​ ​കു​റു​കെ​ ​വാ​ഹ​നം​ ​നി​റു​ത്തി​യി​ട്ട് ​ക​ണ്ടെ​യ്ന​ർ​ ​ലോ​റി​ ​പൊ​ലീ​സ് ​ത​ട​യു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATM THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA