SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ലെബനനിലെ ആക്രമണം: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

a

ന്യൂഡൽഹി: ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സാധാരണക്കാർ കൊല്ലപ്പെടുന്നത് അതീവ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീ‌ർ ജയ്‌സ്വാൾ പറഞ്ഞു. ലെബനന്റെ സമാധാനത്തിനും സുരക്ഷയ്‌ക്കും താത്പര്യമുള്ള രാഷ്ട്രമെന്ന നിലയിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഇന്ത്യയ്‌ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര നിയമം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലെബനനിലെ ഇന്ത്യൻ എംബസി അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി നടപടികൾ സ്വീകരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA