
തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ (യാത്രാ നിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ) പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമാകും. ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു സർക്കുലറിറക്കി. കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് നടപ്പാക്കുന്നത്. ദുബായിൽ നടപ്പാക്കിയ പദ്ധതിയാണിത്.
മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമാണെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിന്നിലോ യാത്രക്കാർക്ക് അഭിമുഖമായോ പതിക്കണം. അല്ലെങ്കിൽ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വലിപ്പത്തിൽ എഴുതി വയ്ക്കണം. കഴിഞ്ഞ 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ യോഗത്തിലാണ് തീരുമാനം.
സ്റ്റിക്കറില്ലെങ്കിൽ ഫിറ്റ്നെസുമില്ല
സ്റ്റിക്കർ പതിക്കാത്ത ഓട്ടോകളെ മാർച്ച് ഒന്നുമുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ അയോഗ്യരാക്കും.
ഇത്തരം ഓട്ടോറിക്ഷകൾ സർവീസ് നടത്തിയാൽ ഡ്രൈവർമാർക്ക് പിഴ
സ്റ്റിക്കർ പതിക്കാതെ ടെസ്റ്റിനെത്തുന്ന ഓട്ടോകളെ പരിഗണിക്കില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |