SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 AM IST

മീറ്റർ ഓൺ അല്ലെങ്കിൽ ഓട്ടോയിൽ യാത്ര ഫ്രീ....!

auto-fare

തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തി യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ഓട്ടോക്കാരെ വരുതിയിലാക്കാൻ പുതിയ നീക്കവുമായി മോട്ടോർ വാഹനവകുപ്പ്. ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ ഓട്ടോകളിൽ പതിക്കും.

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടിയാണ് (എസ്.ടി.എ) ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. നടപ്പിലാക്കാനൊരുങ്ങിയാൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംഘടനകൾ എതിർപ്പുമായി രംഗത്തെത്താൻ സാദ്ധ്യതയുണ്ട്.

സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തിൽ ബോർഡുകൾ സ്ഥാപിക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓട്ടോകൾ മാനദണ്ഡങ്ങൾ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ഓട്ടോകളിൽ നിരക്കുപട്ടിക പ്രദർശിപ്പിക്കണമെന്ന നിയമത്തിന് പുറമേയുള്ള തീരുമാനം നടപ്പിലാക്കുന്നുണ്ടോയെന്ന് ആർ.ടി.ഒമാരും ജോയിന്റ് ആർ.ടി.ഒമാരും ഉറപ്പാക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളി സംഘടനകളുടെ സഹായത്തോടെ നിർദ്ദേശം നടപ്പിലാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

പട്ടികയിൽ വേണ്ടത്

 ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതൽ

26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്കുവരെ

 ദൂരം കൂടുമ്പോൾ നിരക്കിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കണം.

 രാത്രിയാത്രയിൽ നിരക്ക് എങ്ങനെ വർദ്ധിക്കും.

 വെയിറ്റിംഗ് ചാർജ്ജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO FARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA