SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസൽ നിര്യാതനായി

kk

കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസൽ (63) നിര്യാതനായി. ക്യാൻസർ രോഗബാധയെത്തുടർന്ന് അപ്പോളോ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ചെന്നൈ കെ.ടി.ഡി.സിയിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ തുടർപരിശോധന കഴിഞ്ഞ് വരവെ കുഴഞ്ഞു വീണാണ് മരണം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ നിയമസഭാംഗമായതോടെ 2021 ൽ താത്കാലിക സെക്രട്ടറിയായി ചുമതലയേറ്റ റസൽ പിന്നീട് നടന്ന രണ്ടു ജില്ലാ സമ്മേളനങ്ങളിലും തുടരുകയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കൂത്തുപറമ്പ്, മുത്തങ്ങ വെടിവയ്പ്പിനെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

ദീർഘകാലം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റായിരുന്ന

ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ പരേതനായ അഡ്വ.എ.കെ. വാസപ്പന്റെയും,

കണിച്ചുകുളങ്ങര പൊഴീക്കൽ കുടുംബാംഗം പി. ശ്യാമളയുടെയും മകനാണ്. ഭാര്യ : ബിന്ദു. മകൾ : ചാരുലത (എച്ച്.ആർ അഡ്‌മിനിസിട്രേറ്റീവ് ഓഫീസർ, എറണാകുളം). മരുമകൻ : അഡ്വ.അലൻദേവ്. മൃതദേഹം ഇന്ന് രാവിലെ 9 ന് നെടുമ്പാശരി വിമാനത്താവളത്തിലെത്തിക്കും. 12 മുതൽ 2 വരെ ജില്ലാ കമ്മിറ്റി ഓഫീസിലും, 2.30 മുതൽ 5 വരെ ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനം. തുടർന്ന് തെങ്ങണയിലെ വീട്ടിൽ എത്തിക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AV RASAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA