SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

p

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങൾ (2023-24)​ പ്രഖ്യാപിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ അഞ്ചുവീതവും ഹയർസെക്കൻഡറിയിൽ നാലും വി.എച്ച്.എസ്.ഇയിൽ രണ്ടും അദ്ധ്യാപകർക്കാണ് പുരസ്‌കാരം. പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം,​ മാതൃകാക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം നിർണയിച്ചത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം അഞ്ചിന് രാവിലെ 10ന് കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും.


പുരസ്‌കാര ജേതാക്കൾ

എൽ.പി: എം.എസ്.കിഷോർകുമാർ(കല്ലറ ഗവ.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം), ഫിലിപ്പ് ജോർജ്(തെങ്ങുംകാവ് ജി.എൽ.പി.എസ്, പത്തനംതിട്ട), യു.ഗായത്രി (പുറക്കാട് ഗവ.ന്യൂ എൽ.പി.എസ്, ആലപ്പുഴ), പി.ജി.ദേവരാജ് (ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.എസ്,​പാലക്കാട്), പി.ആർ.പ്രഭാകരൻ(പാണപ്പുഴ ഗവ.എൽ.പി.എസ്,​ കണ്ണൂർ).

യു.പി: കെ.എസ്.ജയരാജ് (പഴകുളം കെ.വി.യു.പി.എസ്,​പത്തനംതിട്ട), എം.ഉഷാകുമാരി (തമ്പകച്ചുവട് ഗവ.യു.പി.എസ്,​ ആലപ്പുഴ), സി.വി.ലിജമോൾ (തൃക്കലങ്ങോട് മാനവേദൻ യു.പി.എസ്,​ മലപ്പുറം), എം.മുജീബ് റഹ്‌മാൻ (ചെറുകോട് കെ.എം.എം.എ.യു.പി.എസ്,​ മലപ്പുറം), കെ.ടി.ജോഷിമോൻ (ചെർക്കള മാർത്തോമ എച്ച്.എസ് ഫോർ ദി ഡഫ്,​ കാസർകോട്)


എച്ച്.എസ്: വി.സവിനയൻ (മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്,​ ആലപ്പുഴ), പി.എൻ.സജിമോൻ (പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ്,​ എറണാകുളം), കെ.എ.തസ്‌മിൻ (ഗവ. ജി.എച്ച്.എസ്,​ പെരുമ്പാവൂർ,​ എറണാകുളം), കെ.ശശിധരൻ (ജി.എം.എം.ജി.എച്ച്.എസ്.എസ്,​പാലക്കാട് ), സി.സുരേഷ് (ജി.എച്ച്.എസ്.എസ്.എസ്,കാട്ടിലങ്ങാടി,​മലപ്പുറം).

എച്ച്.എസ്.എസ്: ലാലി സെബാസ്റ്റ്യൻ (ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്,​ഇടുക്കി), പി.ജെ.മൈക്കിൾ ജോസഫ് (പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ്,​പാലക്കാട്), ടി.സി.ഷീന (അവിടനല്ലൂർ ജി.എച്ച്.എസ്.എസ്, കോഴിക്കോട് ),സി.വി.രാജു (ഷേണായി സ്മാരക ജി.എച്ച്.എസ്.എസ്,​പയ്യന്നൂർ)


വി.എച്ച്.എസ്.എസ്: എ.ആർ.മഞ്ജുഷ (ഗവ.വി.എച്ച്.എസ്.എസ്,​ വിതുര), വി.ജി.ലീനാകുമാരി (ജി.എം.വി.എച്ച്.എസ്.എസ്,​നിലമ്പൂർ).

ജോ​സ​ഫ് ​മു​ണ്ട​ശ്ശേ​രി​ ​സ്മാ​രക
സാ​ഹി​ത്യ​ ​പു​ര​സ്‌​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​എ​ഴു​ത്തു​കാ​രാ​യ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​മി​ക​ച്ച​ ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ൽ​കു​ന്ന​ ​പ്രൊ​ഫ.​ജോ​സ​ഫ് ​മു​ണ്ട​ശ്ശേ​രി​ ​സ്മാ​ര​ക​ ​സാ​ഹി​ത്യ​പു​ര​സ്‌​കാ​രം​ ​പ്ര​ഖ്യാ​പി​ച്ചു.​ 10,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഫ​ല​ക​വു​മാ​ണ് ​പു​ര​സ്കാ​രം.​ 2022​-23,​ 2023​-24​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​പു​ര​സ്‌​കാ​ര​മാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത്.

2022​–23​ലെ​ ​പു​ര​സ്‌​കാ​രം
(​കൃ​തി​ ​ബ്രാ​ക്ക​റ്റി​ൽ)
സ​ർ​ഗാ​ത്മ​ക​ ​സാ​ഹി​ത്യം​:​ ​വി.​കെ​ ​ദീ​പ,​​​വെ​ങ്ങാ​ലൂ​ർ​ ​എ.​എം.​എ​ൽ.​പി.​എ​സ് ​മ​ല​പ്പു​റം​ ​(​വു​മ​ൺ​ ​ഈ​റ്റേ​ഴ്സ്)
വൈ​ജ്ഞാ​നി​ക​ ​സാ​ഹി​ത്യം​:​ ​പി.​ആ​ർ.​ജ​യ​ശീ​ല​ൻ​ ​(​ചി​റ്റൂ​ർ​ ​പി.​എ​സ്.​എ​ച്ച്.​എ​സ്,​​​ ​പാ​ല​ക്കാ​ട് ​(​വാ​ക്ക് ​മ​റു​വാ​ക്ക്)​
ബാ​ല​സാ​ഹി​ത്യം​:​ ​ഹ​രി​ ​ന​ന്മ​ണ്ട,​​​ ​കോ​ക്ക​ല്ലൂ​ർ​ ​ജി.​എ​ച്ച്.​എ​സ്.​എ​സ്,​​​ ​കോ​ഴി​ക്കോ​ട് ​(​പാ​വ​ക​ളു​ടെ​ ​വീ​ട്)​


2023​–24​ലെ​ ​പു​ര​സ്‌​കാ​രം
സ​ർ​ഗാ​ത്മ​ക​ ​സാ​ഹി​ത്യം​:​ ​എം.​ബി.​മി​നി,​​​ ​എ​ട​ത്ത​റ​ ​ജി.​യു.​പി.​എ​സ്,​​​ ​പാ​ല​ക്കാ​ട് ​(​ഞാ​ൻ​ ​ഹി​ഡും​ബി​)​
വൈ​ജ്ഞാ​നി​ക​ ​സാ​ഹി​ത്യം​:​ ​എ.​കെ.​അ​ബ്ദു​ൾ​ഹ​ക്കീം,​​​ ​ഡി.​പി.​ഒ​ ​എ​സ്.​എ​സ്‌.​കെ,​​​ ​കോ​ഴി​ക്കോ​ട് ​(​ആ​ഫ്രി​ക്ക​ൻ​ ​യാ​ത്ര​ക​ളു​ടെ​ ​സാം​സ്‌​കാ​രി​ക​ദൂ​ര​ങ്ങ​ൾ​)​
ബാ​ല​സാ​ഹി​ത്യം​:​ ​സു​രേ​ന്ദ്ര​ൻ​ ​കാ​ട​ങ്കോ​ട്,​​​ ​ചെ​റു​വ​ത്തൂ​ർ​ ​ജി.​എ​ഫ്‌.​വി.​എ​ച്ച്.​എ​സ്.​എ​സ് ​(​കു​ഞ്ഞു​ണ്ണി​യു​ടെ​ ​മീ​ൻ​കു​ഞ്ഞു​ങ്ങ​ൾ​)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA