
കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ ഓർമ്മയ്ക്കായി മാതൃഭൂമിയിലെ ഫോട്ടോ ജേർണലിസ്റ്റുകൾ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിൽ കേരളകൗമുദി കൊച്ചി യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫർ ജോഷ്വാൻ മനുവിന് പ്രത്യേക പരാമർശം. സംസ്ഥാന ശാസ്ത്രമേളയിൽ കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥി കുട നിർമ്മിക്കുന്ന ചിത്രത്തിനാണിത്. കണ്ണമാലി തോട്ടുകടവിൽ പരേതനായ ജോസി - ജാസ്മിൻ ദമ്പതികളുടെ മകനാണ് ജോഷ്വാൻ.മാർച്ച് രണ്ടിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |