SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

സംഗീത നാടക അക്കാഡമി അമേച്വർ നാടകമത്സരം : മാടൻ മോക്ഷം മികച്ച നാടകം, പ്രമോദ് വെളിയനാട് മികച്ച നടൻ സംഗീത നാടക അക്കാഡമി സംസ്ഥാന

job

തൃശൂർ : സംഗീത നാടക അക്കാഡമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ ആലപ്പുഴ മരുതം തിയേറ്റേഴ്‌സിന്റെ മാടൻമോക്ഷം മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ശില്പവും പ്രശംസാപത്രവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂർ അടാട്ട് പഞ്ചമി തിയേറ്റേഴ്‌സിന്റെ പൊറാട്ടാണ് രണ്ടാമത്തെ നാടകം.

30,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ജോബ് മഠത്തിൽ (സംവിധായകൻ-മാടൻ മോക്ഷം -30,000 രൂപ), നിഖിൽ ദാസ് (രണ്ടാമത്തെ സംവിധായകൻ- പൊറാട്ട്- 20,000 രൂപ), ഹാസിം അമരവിള (നാടകകൃത്ത്-മാക്ബത്ത്- 30,000 രൂപയും പ്രശസ്തി പത്രവും). നിഖിൽ ദാസ് (രണ്ടാമത്തെ നാടകകൃത്ത്, 20,000 രൂപ), പ്രമോദ് വെളിയനാട് (നടൻ-മാടൻമോക്ഷം-25,000 രൂപ), നിജിൽദാസ് (രണ്ടാമത്തെ നടൻ-പൊറാട്ട്-15,000 രൂപ), രജിത സന്തോഷ് (നടി-ചെരുതമ്മ-25,000 രൂപ), നിഷ തങ്ക (രണ്ടാമത്തെ നടി-പെരടിയിലെ രാപ്പകലുകൾ-15,000 രൂപ), പി.കെ.സുനിൽകുമാർ (സംവിധായകൻ-ജനുസ്- 15,000 രൂപ), കെ.ആർ.സുമേഷ്, വി.ആർ.ബിനു (രംഗപട സംവിധാനം-ജനുസ്- 20,000 രൂപ), അനൂപ് പുന ( ദീപസംവിധാനം-പെരടിയിലെ രാപ്പകലുകൾ- 15,000 രൂപ) പ്രേമൻ മുചുകുന്ന് (വസ്ത്രാലങ്കാരം-പെരടിയിലെ രാപ്പകലുകൾ-15,000 രൂപ). പുരസ്‌കാര തുകയ്‌ക്കൊപ്പം പ്രശസ്തി പത്രവും ശില്പവും നൽകും. ആറ് ദിനങ്ങളിലായി നടന്ന സംസ്ഥാന അമേച്വർ നാടകമത്സരത്തിൽ നിന്നാണ് 14 വിഭാഗങ്ങളിലേക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA