കൊച്ചി: കേരള ലളിതകലാ അക്കാഡമി 2023-24ലെ സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻ (ഡ്രോയിംഗ്), അരുൺ കെ.എസ് (ശില്പം), ബേസിൽ ബേബി (ഡ്രോയിംഗ്), ഹിമ ഹരി (ചിത്രം), പി.എസ്. ജയ (പെയിന്റിംഗ്), എൻ.കെ. മുബാറക് (ഫോട്ടോഗ്രാഫി), വി.ആർ. രാഗേഷ് (കാർട്ടൂൺ) എന്നിവർ പുരസ്കാരത്തിന് അർഹരായി. 50,000 രൂപയും ബഹുമതി പത്രവും മെമന്റോയുമടങ്ങുന്നതാണ് പുരസ്കാരം.
ഓണറബിൾ മെൻഷൻ പുരസ്കാരങ്ങൾ: അനുപമ ഏലിയാസ് അനിൽ (ചിത്രം), ഗായത്രി എ.പി. (ഡ്രോയിംഗ്), മുഹമ്മദ് സാലിഹ് എം.എം. (ന്യൂ മീഡിയ), പി. വിദ്യ ദേവി (ഗ്രാഫിക് പ്രിന്റ്), കെ. വിനോദ് കുമാർ (ചിത്രം), മധു എടച്ചന (ഫോട്ടോഗ്രഫി), ശരത് പ്രേം (ഫോട്ടോഗ്രഫി), സി. ഹരീഷ് മോഹൻ (കാർട്ടൂൺ), പി. ഉണ്ണികൃഷ്ണൻ (കാർട്ടൂൺ). 25,000 രൂപയും ബഹുമതിപത്രവുമാണ് പുരസ്കാരം.
വി. ശങ്കരമേനോൻ എൻഡോവ്‌മെന്റ് സ്വർണ മെഡൽ (ഭൂഭാഗ/ഛായാ ചിത്രം) പി.ജി. ജയശ്രീയുടെ 'ബേൺഡ് അഡോബ്" എന്ന ചിത്രത്തിന് ലഭിച്ചു. വിജയരാഘവൻ എൻഡോവ്‌മെന്റ് സ്വർണ മെഡൽ (മികച്ച ഭൂഭാഗ വിഭാഗം) ടി. രതീഷ് രചിച്ച ലാൻഡ്സ്‌കേപ് എന്ന ചിത്രത്തിന്.
കലാവിദ്യാർത്ഥികൾക്കുള്ള പ്രത്യേക പുരസ്‌കാരങ്ങൾ: അനസ് അബൂബക്കർ (ചിത്രം), സി. ഗ്രീഷ്മ (ന്യൂമീഡിയ), ജോസഫ് ജെ. ജോസഫ് (ചിത്രം), ആർ. കീർത്തി (ശില്പം), ഷാദിയ സി.കെ (ഡ്രോയിംഗ്). 10,000 രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം.
രാജൻ എം. കൃഷ്ണൻ എൻഡോവ്‌മെന്റ് അവാർഡ് എം. റിഞ്ചുവിന് (ചിത്രം-15,000 രൂപയും ബഹുമതി പത്രവും).
ചിത്രശില്പകലാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള അക്കാഡമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) എൻ.എൻ. മോഹൻദാസിനും സജിത ആർ. ശങ്കറിനും ലഭിച്ചു. 75,000 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. കലാസംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് ഡോ. കവിത ബാലകൃഷ്ണന്റെ 'ദൃശ്യകലയിലെ ജൻഡർ രാഷ്ട്രീയം" എന്ന പുസ്തകത്തിന് (10,000 രൂപയും പ്രശസ്തി പത്രവും).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |