SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

കെ.എം. മാണി ലീഗൽ എക്സ‌ലൻസ് അവാർഡ് അഡ്വ. കെ. ഗോപാലകൃഷ്‌ണക്കുറുപ്പിന്

kurup

തിരുവനന്തപുരം: കെ.എം. മാണി ലീഗൽ എക്‌സലൻസ് അവാർഡ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായ കെ. ഗോപാലകൃഷ്‌ണക്കുറുപ്പിന്. കെ.എം. മാണിയുടെ ഓർമ്മയ്ക്കായി കേരള ലായേഴ്‌സ് കോൺഗ്രസാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായ സമിതിയാണ്‌ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ആറിന് വൈകിട്ട് 4.30ന് എറണാകുളം താജ് വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ അവാർഡ് നൽകുമെന്ന് കേരള ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോൺ, ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA