SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

ചിത്തിര തിരുനാൾ നാഷണൽ അവാർഡ് ജയറാമിനും പി.ആർ.ശ്രീജേഷിനും

jayaram

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെയും 2025ലെയും ശ്രീ ചിത്തിര തിരുനാൾ നാഷണൽ അവാർഡ് നടൻ ജയറാമിനും ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനും. രണ്ട് ലക്ഷം രൂപയും പ്രശംസ ഫലകവുമാണ് അവാർഡ്. 27ന് വൈകിട്ട് 4ന് ശ്രീ ചിത്തിര തിരുനാൾ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം നൽകും. ട്രസ്റ്റ് ചെയർമാനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ശ്രീ ചിത്തിര തിരുനാൾ സ്കൂൾ മാനേജർ സെക്രട്ടറി ടി.സതീഷ് കുമാർ, പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി എന്നിവർ സംസാരിക്കും. മേള വിദ്വാൻ ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും സിനിമ സീരിയൽ താരം ഇന്ദുലേഖയുടെ നേതൃത്വത്തിൽ നൃത്തവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA