SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

കരിക്കകത്തമ്മ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് 

a

തിരുവനന്തപുരം: 2026ലെ കരിക്കകത്തമ്മ പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിക്ക്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള ചലച്ചിത്ര രംഗത്തും കലാ സാംസ്‌കാരിക രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ശ്രീകുമാരൻ തമ്പിക്ക് കരിക്കകത്തമ്മ പുരസ്‌കാരം നൽകുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഒന്നാം ഉത്സവദിനമായ മാർച്ച് 24ന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാരം സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA