SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കലാനിധി പുരസ്‌കാരം വിതരണം ചെയ്തു; കേരളകൗമുദിക്ക് മൂന്ന് പുരസ്‌കാരം

award

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡുകൾ സാമൂഹ്യ പ്രവർത്തക കുസുമം ആർ. പുന്നപ്ര വിതരണം ചെയ്തു.
മികച്ച ഇൻഫൊടെയ്ൻമെന്റ് ചാനലിനുള്ള പുരസ്‌കാരം കൗമുദി ടി.വിക്കും മികച്ച ദിനപത്രത്തിനുള്ള പുരസ്‌കാരം കേരളകൗമുദിക്കും മികച്ച ദൃശ്യമാദ്ധ്യമപ്രവർത്തകനുള്ള ലെനിൻ രാജേന്ദ്രൻ സ്മാരക അവാർഡ് കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്ററും വാർത്താവിഭാഗം മേധാവിയുമായ ലിയോ രാധാകൃഷ്ണനും സമ്മാനിച്ചു.

വനിതാരത്ന പുരസ്‌കാരം കവയിത്രി പ്രൊഫ.അഡ്വ. കെ.ജെ.രമാഭായിക്ക് ലഭിച്ചു. സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം മുക്കംപാലമൂട് രാധാകൃഷ്ണന് ലെനിൻ രാജേന്ദ്രൻ സ്മാരക കലാശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്ക് പുതുവസ്ത്രവും ആദിപരാശക്തി സ്‌നേഹാദരവും നൽകി.

കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ, സിനിമ സീരിയൽ താരങ്ങളായ ചിപ്പി തിലക്, സുചിത്ര നായർ ,ആര്യനാട് സുഗതൻ തുടങ്ങിയവർപങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA