SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ഇ.വി.ശ്രീധരൻ അവാർഡ് സമർപ്പണം മേയ് ഒന്നിന്

a

തിരുവനന്തപുരം: ഇ.വി.ശ്രീധരൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന ഇ.വി.ശ്രീധരൻ അനുസ്മരണ സമ്മേളനം പ്രസ് ക്ളബ്ബിൽ മേയ് ഒന്നിന് വൈകിട്ട് മൂന്നിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമഗ്ര സംഭാവനയ്ക്കുള്ള ഇ.വി.ശ്രീധരൻ സ്മാരക അവാർഡ് മുൻ മന്ത്രി ജി.സുധാകരന് രമേശ് ചെന്നിത്തല സമർപ്പിക്കും. കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. കഥാപുരസ്കാരം ഉണ്ണികൃഷ്ണൻ കിടങ്ങൂരിന് നൽകും.

സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യവിമർശകനും ഭാഷാപോഷിണി അസിസ്റ്റന്റ് എഡിറ്ററുമായ ഡോ.കെ.എം.വേണുഗോപാൽ ഇ.വി.ശ്രീധരൻ സ്മാരക പ്രഭാഷണവും അവാർഡ് കമ്മിറ്റി അംഗം ആചാര്യ ഭദ്ര പ്രശസ്തിപത്ര പാരായണവും നിർവഹിക്കും. മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് സെക്രട്ടറി റാണിമോഹൻദാസ്, സമിതി സെക്രട്ടറി ടി.പി.പങ്കജാക്ഷൻ എന്നിവർ സംസാരിക്കും. പ്രോഗ്രാം കൺവീനർ ഡോ.രാജാവാര്യർ സ്വാഗതവും സമിതി വൈസ് പ്രസിഡന്റ് ബിജോയ് എസ്.എൽ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA