SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

അയ്യപ്പസ്വാമിക്ക് ഇന്ന് ആറാട്ട്

READ ENGLISH VERSION

sabarimala-

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് പമ്പയിൽ ഇന്ന് ആറാട്ട് നടക്കും. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ 9ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം അയ്യപ്പസ്വാമി പമ്പയിലേക്ക് ആറാട്ടിനായി പുറപ്പെടും. ഘോഷയാത്ര പമ്പാ ഗണപതി കോവിലിൽ എത്തുമ്പോൾ ശബരിമല മേൽശാന്തി തിടമ്പ് ഏറ്റുവാങ്ങി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് ദേവനെ പമ്പാഗണപതി കോവിലിൽ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഉച്ചയ്ക്ക് ശേഷം 3 വരെ ഭക്തർക്ക് പറവഴിപാട് സമർപ്പിക്കാം. ആറാട്ടുകഴിഞ്ഞ് ദേവൻ ഘോഷയാത്രയായി സന്നിധാനത്ത് മടങ്ങിയെത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി 10ന് നടയടയ്ക്കും. ഇന്നലെ രാത്രി അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം ശരംകുത്തിയിൽ പള്ളിവേട്ട നടന്നു. സന്നിധാനത്ത് മടങ്ങിയെത്തിയ ദേവൻ തിടപ്പളിയിൽ പ്രത്യേകം തയ്യാറാക്കിയ ഭാഗത്താണ് ഇന്നലെ പള്ളിയുറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA