SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

ബാലാവകാശ കമ്മിഷൻ അനുമതി: ബാഗ്, ദേഹ പരിശോധന അദ്ധ്യാപകർക്ക് നടത്താം

a

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗ്, ദേഹ പരിശോധന നടത്താൻ അദ്ധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ അനുമതി. ലഹരി,മയക്കു മരുന്ന്.

മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണിതെന്ന് കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

സ്‌കൂൾ വിദ്യാർത്ഥികളുടെ അച്ചടക്കം, മൊബൈൽ ഫോണിന്റെയും, സൗന്ദര്യ

വർദ്ധക വസ്തുക്കളുടെയും ഉപയോഗം, മുടി വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്തിയാണ് ഉത്തരവ്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങളും, സ്‌കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരശോധിച്ചാണ് നടപടി. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടു വരുന്ന ഫോണുകൾ സ്‌കൂൾ സമയം കഴിയുന്നതു വരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. .

കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലാവണം ബാഗ് ദേഹ പരിശോധന.. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിൽ കുട്ടികൾ സഹകരിക്കണം. മുടി വളർത്തുന്നത് അവകാശമാണെങ്കിലും, ചട്ടങ്ങൾക്ക് വിധേയമായിരിക്കണം. യൂണിഫോം, മുടി വെട്ടി ഒതുക്കൽ എന്നിവയിൽ സ്‌കൂളിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം.

ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള ആഡംബര/സൗന്ദര്യ വസ്തുക്കളുടെ അമിതമായ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായതിനാൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. കുട്ടികളെ അപമാനിക്കുകയോ ,മാനസികമായി പീഡിപ്പിക്കുകയോ ചെയ്യാതെ, ചട്ടങ്ങൾ പാലിച്ച് അച്ചടക്കം നടപ്പിലാക്കാൻ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും ബാധ്യസ്ഥരാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA