SignIn
Kerala Kaumudi Online
Friday, 23 October 2026 4.00 AM IST

കേന്ദ്രവുമായി വിലപേശാൻ 12ന് ധനമന്ത്രിമാരുടെ കോൺക്ളേവ്

READ ENGLISH VERSION
a

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്കായി കൂട്ടായി പോരാടാൻ സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ളേവ് 12ന് തിരുവനന്തപുരത്ത് നടത്തും. കേരളത്തിന് പുറമെ കർണാടക,തമിഴ്നാട്,പഞ്ചാബ്,തെലങ്കാന ധനമന്ത്രിമാരും ധന സെക്രട്ടറിമാരും രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കും.പതിനാറാം ധനകാര്യകമ്മിഷന്റെ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ കൂട്ടായപോരാട്ടമാണ് കോൺക്ളേവിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക ഫെഡറലിസത്തിനായി കേരളം ഡൽഹിയിൽ ധർണ്ണയും സുപ്രീംകോടതിയിൽ കേസും നടത്തിയതിന് പിന്നാലെയാണ് ധനമന്ത്രിമാരുടെ കോൺക്ളേവ്.

2026മുതലാണ് 16-ാം ധനകാര്യ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക. സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം പങ്കിടുന്നതും വായ്പാപരിധി നിർണ്ണയിക്കുന്നതും ഉൾപ്പെടെ കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾക്കുള്ള മാനദണ്ഡങ്ങളാണ് ധനകാര്യകമ്മിഷൻ ശുപാർശ ചെയ്യുക. നികുതി വിഹിതത്തിന്റെ 63% കൈയടക്കുന്ന കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം നീതിപൂർവമല്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വൻസാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് ഈ സമീപനമാണ്. ഇതിനെതിരെ കേരളത്തിന്റെ പോരാട്ടങ്ങൾ ഫലിക്കാത്തതിനാലാണ് സമാന സംസ്ഥാനങ്ങളെ ചേർത്തുള്ള പോരാട്ടം. ഇതിൽ സാമ്പത്തിക വിദഗ്ദ്ധരെ കൂടി ചേർത്താൽ സമ്മർദ്ദ ശക്തിയാകുമെന്നാണ് പ്രതീക്ഷ.

12ന് മാസ്കോട്ട് ഹോട്ടലിലാണ് കോൺക്ളേവ്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെഗൗഡ,പഞ്ചാബ് ധനമന്ത്രി ഹർപാൽസിങ് ചീമ,തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്‌ക്കുശേഷം ചർച്ചയിൽ വിദഗ്ദ്ധർ പങ്കെടുക്കും.

പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ദ്ധർ

കേന്ദ്ര സർക്കാരിന്റെ മുൻസാമ്പത്തിക ഉപദേഷ്ടാവ് ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ, കേരള ആസൂത്രണകമ്മിഷൻ വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, കേന്ദ്ര കാബിനറ്റ് മുൻസെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ഡോ.എം.എ.ഉമ്മൻ, ഡോ.ഡി.കെ.ശ്രീവാസ്തവ, ഡോ.പ്രഭാത് പട്നായിക്, ഡോ.സി.പി.ചന്ദ്രശേഖർ, ഡോ.ജയതി ഘോഷ്, ഡോ.സുശീൽ ഖന്ന, ഡോ.എം.ഗോവിന്ദറാവു, ഡോ.പിനാകി ചക്രവർത്തി, പ്രൊഫ.കെ.എൻ.ഹരിലാൽ, ആർ.മോഹൻ, ഡോ.സി.വി.വീരമണി, ഡോ.കെ.ജെ.ജോസഫ്, പ്രൊഫസർ ലേഖചക്രബർത്തി, ഡോ.പി.ഷഹീന, കെ.കെ.കൃഷ്ണകുമാർ .

മു​ദ്ര​പ്പ​ത്ര​ ​പ്ര​തി​സ​ന്ധി​ ​മാ​റ്റാൻ
മൂ​ല്യം​തി​രു​ത്തും​:​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ദ്ര​പ്പ​ത്ര​ ​ക്ഷാ​മം​ ​താ​ല്ക്കാ​ലി​ക​മാ​യി​ ​പ​രി​ഹ​രി​ക്കാൻഉ​പ​യോ​ഗി​ക്കാ​നാ​കാ​തെ​ ​മാ​റ്റി​വെ​ച്ച​ ​ര​ണ്ടും​ ​മൂ​ന്നും​ ​രൂ​പ​ ​വി​ല​യു​ള്ള​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ​ ​മൂ​ല്യം​ ​തി​രു​ത്തി​ന​ൽ​കു​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.
ട്ര​ഷ​റി​ ​വ​കു​പ്പും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​വ​കു​പ്പും​ ​ചേ​ർ​ന്നാ​ണ് ​ചെ​യ്യു​ന്ന​ത്.
കു​റ​ഞ്ഞ​ ​മൂ​ല്യ​മു​ള്ള​ ​മു​ദ്ര​പ്പ​ത്ര​ങ്ങൾ
നാ​സി​ക്കി​ലെ​ ​പ്ര​സി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ഇ​-​സ്റ്റാ​മ്പ് ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​-​സ്റ്റാ​മ്പ് ​സം​വി​ധാ​നം​ ​തു​ട​രു​മ്പോ​ഴും​ ​കു​റ​ച്ചു​കാ​ലം​കൂ​ടി​ ​പേ​പ്പ​ർ​ ​സ്റ്റാ​മ്പ് ​ഉ​പ​യോ​ഗി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
മു​ദ്ര​പ്പ​ത്ര​ക്ഷാ​മം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​തേ​തു​ട​ർ​ന്നാ​ണ് ​ധ​ന​മ​ന്ത്രി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.
50​-100​-​ 500​ ​രൂ​പ​ക​ൾ​ക്കു​ളളമു​ദ്ര​പ്പ​ത്ര​ങ്ങ​ളാ​ണ് കി​ട്ടാ​നി​ല്ലാ​ത്ത​ത്.​ ​പ​ക​രം​ 1,000​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്രം​ ​വാ​ങ്ങേ​ണ്ട​ ​അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.​മൂ​ല്യം​ ​കു​റ​ഞ്ഞ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക് ​ഓ​ഗ​സ്റ്റ് ​ഒ​ന്നു​ ​മു​ത​ൽ​ ​ഇ​-​സ്റ്റാ​മ്പ് ​ന​ട​പ്പാ​ക്കും​ ​എ​ന്ന് ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​പൂ​ർ​ണ്ണ​തോ​തി​ലാ​യി​ട്ടി​ല്ല.
ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​മ​റ്റ് ​രേ​ഖ​ക​ൾ,​ ​വാ​ട​ക,​ ​വ്യാ​പാ​ര​ ​ക​രാ​റു​ക​ൾ,​ ​ബോ​ണ്ടു​ക​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് 50​ ​രൂ​പ​ 100​ ​രൂ​പ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ളാ​ണ് ​വേ​ണ്ട​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA