SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

വിപണി ഇടപെടൽ ഫലപ്രദം: ധനമന്ത്രി

p

തിരുവനന്തപുരം: സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഫലമായി വിലക്കയറ്റ നിരക്ക് കുറഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഭക്ഷ്യവകുപ്പിന്റെ 'വിഷൻ 2031' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2011ൽ പണപ്പെരുപ്പ ഇൻഡക്സ് 10 ശതമാനം കടന്നിരുന്നു. 2013ൽ 14 ശതമാനം കടന്നു. 2016ൽ പണപ്പെരുപ്പ ഇൻഡക്സ് 5ശതമാനത്തിലെത്തി. 2024ൽ 4.4മാണ് രേഖപ്പെടുത്തിയത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയകരമായി നടപ്പാക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഓണക്കാലം. കേന്ദ്രത്തിന്റെ ഒരുവിധ സഹായവും ഉണ്ടായില്ല. ഓപ്പൺ മാർക്കറ്റിൽനിന്ന് അരി ശേഖരിച്ച് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി ലഭ്യമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

മുട്ടയുടെയും പാലിന്റെയും ഇറച്ചിയുടെയും മീനിന്റെയും ഉത്പാദനം കൂടുതൽ വർദ്ധിപ്പിക്കണം. സ്വയംപര്യാപ്ത ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവയിലേക്ക് എത്തിച്ചേരാൻ ആവുന്നില്ല. ആ മേഖലയിൽ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണ്.

മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി. ഭക്ഷ്യവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ.ഹരിലാൽ, ഐ.ഐ.ടി ഡൽഹി പ്രൊഫസർ ഋതിക എസ്.ഖേര, ആസൂത്രണ ബോർഡംഗം രവി രാമൻ, ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ എം.ഡി ജയകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ ജെ.കിഷോർ കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ.കെ, റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ.ബി തുടങ്ങിയവർ പങ്കെടുത്തു.

പോ​ഷ​കാ​ഹാ​ര​ ​ഭ​ദ്ര​ത​യി​ലേ​ക്ക് ​മാ​റും​:​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​നം​ ​എ​ഴു​പ​ത്ത​ഞ്ചാം​ ​വ​യ​സി​ലേ​ക്ക് ​ക​ട​ക്കു​മ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​മ​തി​യാ​യ​ ​പോ​ഷ​കാ​ഹാ​രം​ ​ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മെ​ന്ന് ​മ​ന്ത്രി​ ​ജി​ ​ആ​ർ​ ​അ​നി​ൽ.​ഭ​ക്ഷ്യ​ ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​വി​ഷ​ൻ​ 2031​സെ​മി​നാ​റി​ൽ​ ​വ​കു​പ്പി​ന്റെ​ ​ഭാ​വി​ ​വി​ക​സ​ന​രേ​ഖ​ ​അ​വ​ത​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​വി​വി​ധ​ ​പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​ത്യേ​ക​ ​ഭ​ക്ഷ​ണ​ ​ആ​വ​ശ്യ​ക​ത​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​പ​ദ്ധ​തി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കു​ക.​'​ഭ​ക്ഷ​ണം​ ​അ​വ​കാ​ശ​മാ​ണ് ​'​ ​എ​ന്ന​തി​ൽ​ ​നി​ന്ന് ​'​പോ​ഷ​കാ​ഹാ​രം​ ​അ​വ​കാ​ശ​മാ​ണ് ​'​ ​എ​ന്ന​ ​ത​ല​ത്തി​ലേ​ക്ക് ​പ​ദ്ധ​തി​യെ​ ​ഉ​യ​ർ​ത്തു​ക​ ​എ​ന്ന​താ​ണ് ​വ​കു​പ്പി​ന്റെ​ ​വി​ഷ​ൻ​ 2031​ ​ഭാ​വി​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ.​'​പാ​കം​ ​ചെ​യ്ത​ ​ഭ​ക്ഷ​ണം​'​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​അ​ർ​ഹ​രാ​യ​വ​രെ​ ​ക​ണ്ടെ​ത്തി​ ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​സു​ഭി​ക്ഷാ​ ​ഹോ​ട്ട​ലു​ക​ൾ​ ​വി​പു​ലീ​ക​രി​ക്കും.​നി​ര​വ​ധി​ ​കു​ടും​ബ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​ചേ​ർ​ന്ന് ​ഭ​ക്ഷ​ണം​ ​പാ​ച​കം​ ​ചെ​യ്യു​ന്ന​ ​കൂ​ട്ട​ടു​ക്ക​ള​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​പ്രോ​ത്സാ​ഹ​നം​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA