
തിരുവനന്തപുരം: ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി ബിയർ/ വൈൻ പാർലറുകൾ തുടങ്ങാൻ അനുയോജ്യമെന്ന് നേരത്തെ കണ്ടെത്തിയ 15 സ്ഥലങ്ങൾക്ക് പുറമെ 74 കേന്ദ്രങ്ങളുടെ പട്ടിക കൂടി വിജ്ഞാപനം ചെയ്ത് എക്സൈസ്. സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 200 ഓളം ബിയർ/ വൈൻ പാർലറുകൾക്ക് പുറമെയാണിത്.
മതിയായ യോഗ്യതയുള്ള റസ്റ്റോറന്റുകൾക്കും ബിയർപാർലറിന് അപേക്ഷിക്കാം. ടൂറിസം വകുപ്പ് കണ്ടെത്തിയ 15 സെന്ററുകൾക്ക് 2023 -ൽ എക്സൈസ് അനുമതി നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ കേന്ദ്രങ്ങളും വിജ്ഞാപനം ചെയ്തിട്ടുള്ളത്. . നാല് ലക്ഷം രൂപയാണ് ബിയർ പാർലറിനുള്ള ലൈസൻസ് ഫീസ്.
.
എക്സൈസ് നിർദ്ദേശിച്ച
സ്ഥലങ്ങൾ
*തിരുവനന്തപുരം:
പൊന്മുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർഡാം, വിക്രമപുരം ഹിൽസ്, കാപ്പിൽ
*കൊല്ലം : തെന്മല പാലരുവി, പരവരർതെക്കുഭാഗം , കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശേരി, ജടായുപ്പാറ, അഷ്ടമുടി.
പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി, ഇക്കോ ടൂറിസം സെന്റർ, ആന സഫാരി ട്രെയ്നിംഗ് സെന്റർ,
*ആലപ്പുഴ: ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ,
* കോട്ടയം , വൈക്കം, കോടിമത,
*ഇടുക്കി, പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ, രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപുഞ്ചിറ, വാഗമൺ.
*എറണാകുളം,: കാലടി, മലയാറ്റൂർ മണപ്പാട്ടുചിറ, കുഴിപ്പള്ളി ചെറായി മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം.
*തൃശൂർ: സ്‌നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി മലക്കപ്പാറ.
*പാലക്കാട്:പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ സൈലന്റ് വാലി.
*മലപ്പുറം, കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ
* കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി, പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്ട് വില്ലേജ്, ബേപ്പൂർ കോട്ട ബീച്ച്
* വയനാട്:കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശിരാജ പാർക്ക്, വയനാഏ് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്.
*കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശേരി, ധർമടം, കൊട്ടിയൂർ.
* കാസർകോട്:കോട്ടപ്പുറം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |