SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബർ 12 മുതൽ

# ആറാം പതിപ്പ് മുഖ്യമന്ത്രി

പ്രഖ്യാപിച്ചു

#ക്യൂറേറ്റർ നിഖിൽ ചോപ്ര

തിരുവനന്തപുരം: വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. പ്രശസ്ത ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും അദ്ദേഹത്തിന്റെ സ്ഥാപനമായ എച്ച്.എച്ച് ആർട്ട് സ്‌പേസസും ക്യൂറേറ്റ് ചെയ്യുമെന്ന് ഹോട്ടൽ വിവാന്തയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മറ്റു രാജ്യക്കാരായവർ അടക്കം

60 കലാകാരന്മാർ ബിനാലെയുടെ ഭാഗമാകും. കലയുടെയും സമൂഹത്തിന്റേയും സംവാദത്തിന്റേയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയിലേക്ക് ലോകമെമ്പാടുമുള്ള ആസ്വാദകരെ മുഖ്യമന്ത്രി ക്ഷണിച്ചു.

തത്സമയ പ്രകടനം, ചിത്രകല, ഫോട്ടോഗ്രാഫി, ശില്പം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായ നിഖിൽ ചോപ്രയെന്ന് മുഖ്യമന്ത്രി പരിചയപ്പെടുത്തി.

രാജ്യാന്തര പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തിരഞ്ഞെടുത്തത്.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു സ്വാഗതം ആശംസിച്ചു. ശശി തരൂർ എം.പി ഓൺലൈനിലും ആശംസയറിയിച്ചു. കേരളത്തെയും ഇന്ത്യയെയും ആഗോള കലാഭൂപടത്തിൽ അടയാളപ്പെടുത്താൻ കൊച്ചി-മുസിരിസ് ബിനാലെ വഴി സാദ്ധ്യമായതായി തരൂർ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാർ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIENNALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA