തിരുവനന്തപുരം: കേരളകൗമുദി, ഐ.ടി ഉദ്യോഗസ്ഥരുടെ വെൽഫെയർ ഓർഗനൈസേഷനായ പ്രതിധ്വനിയുമായി ചേർന്ന് ടെക്നോപാർക്കിൽ നടത്തുന്ന കേരളകൗമുദി ടെക് എക്‌സ്‌പോ 2024 ഇന്ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ഭവാനി ബിൽഡിംഗ്സിൽ നടക്കുന്ന ചടങ്ങിൽ ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സജീവ് നായർ അദ്ധ്യക്ഷത വഹിക്കും.
പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ,കേരളകൗമുദി പരസ്യവിഭാഗം ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ,എ.ജി.അയ്യപ്പദാസ് എന്നിവർ പങ്കെടുക്കും. എസ്.കെ ആശുപത്രിയുടെ ജനറൽ മെഡിസിൻ,കോസ്‌മെറ്റോളജി,ഓഡിയോമെട്രി എന്നിവയും സൺ ഹോംസ് ബിൽഡേഴ്സ്,ജിസാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും പാരമ്പര്യേതര ഊർജ്ജം,ടൂറിസം പ്രമോഷൻ കൗൺസിൽ എന്നീ സർക്കാർ വകുപ്പുകളും അടക്കമുള്ള സ്റ്റാളുകളാണ് ഇന്നും നാളെയുമായി നടക്കുന്ന കേരളകൗമുദി ടെക് എക്‌സ്‌പോയിൽ ഒരുക്കിയിരിക്കുന്നത്.
ഐ.ടി രംഗത്തെയും ആരോഗ്യ രംഗത്തെയും നൂതന സംവിധാനങ്ങളെക്കുറിച്ചും വിവിധ സേവനങ്ങളെക്കുറിച്ചും വിശദമാക്കുന്നതിനുള്ള വേദിയാണിത്. ടെക്നോപാർക്കിലുള്ള ഐ.ടി പ്രൊഫഷണലുകൾക്ക് മാത്രമല്ല, പുറത്തുനിന്നുള്ളവർക്കും എക്‌സ്‌പോയിലെത്തി വിവിധ സ്റ്റാളുകളിലെ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുന്നതിന് അവസരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |