SignIn
Kerala Kaumudi Online
Thursday, 25 June 2026 11.28 AM IST

കന്നിവിജയത്തിൽ മന്ത്രി

bindhu

അഡ്വ.ബിന്ദുകൃഷ്ണ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 1987ൽ കൊല്ലം എസ്.എൻ വനിതാ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ആശ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കൊല്ലം ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കുടുംബശ്രീ ഗവേണിംഗ് കമ്മിറ്റി അംഗം, സ്‌കൂൾ കൗൺസിലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാത്തന്നൂർ, കൊല്ലം മണ്ഡലങ്ങളിൽ നിന്ന് നേരത്തെ നിയമസഭയിലേക്കും ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലം ചിന്നക്കട ശാന്തി നഗർ നക്ഷത്ര അപ്പാർട്ട്‌മെന്റിലാണ് താമസം. ഭർത്താവ് : അഡ്വ.എസ്.കൃഷ്ണകുമാർ, തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. ഏകമകൻ : കെ.കെ.ശ്രീകൃഷ്ണ (കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി വിദ്യാർത്ഥി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA