SignIn
Kerala Kaumudi Online
Friday, 23 October 2026 8.42 AM IST

ആലപ്പുഴയിലെ സി.പി.എം നേതാവ് ബിപിൻ സി. ബാബു ബി.ജെ.പിയിൽ

bibin

തിരുവനന്തപുരം:ആലപ്പുഴയിൽ നിന്നുള്ള സി.പി.എം നേതാവ് ബിപിൻ. സി. ബാബു ബി.ജെ.പിയിൽ ചേർന്നു. കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമാണ്.

തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ സംസ്ഥാനസംഘടനാപർവ്വം യോഗത്തിനിടെ ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റേയും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റേയും സാന്നിധ്യത്തിലാണ് ബിപിൻ അംഗത്വമെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് ബിപിൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് ബിപിൻ സി.ബാബു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു കേരള സർവകലാശാല സെനറ്റ് അംഗം കൂടിയാണ്. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ബിപിന്റെ മാതാവ് പ്രസന്നകുമാരി ഏരിയ കമ്മിറ്റിയംഗവും മുൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റുമാണ്.

ആലപ്പുഴയിലെ അതൃപ്തിയുള്ള കൂടുതൽ സി.പി.എം നേതാക്കൾ ബിജെപിയുമായി അടുക്കുന്നുണ്ടെന്ന സൂചനയാണ് സുരേന്ദ്രൻ നൽകുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ആലപ്പുഴയിൽ ബി.ജെ.പി.ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.

ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷണൻ, ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എം.ടി രമേശ്, സി. കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

# ജി.സുധാകരനുപോലും

രക്ഷയില്ല:ബിപിൻ

തിരുവനന്തപുരം: ആലപ്പുഴയിൽ സി.പി.എമ്മിനുള്ളിൽ വിഭാഗീയത ശക്തമാണെന്നും മുതിർന്ന നേതാവ് ജി.സുധാകരനുപോലും അവിടെ രക്ഷയില്ലെന്നും ബി.ജെ.പി.യിൽ ചേർന്നതിന് പിന്നാലെ ബിപിൻ സി.ബാബു പറഞ്ഞു.

ഒരു വിഭാഗത്തിന്റെ കൈയിലാണ് പാർട്ടി. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. ആയിരക്കണക്കിനു പേർ പാർട്ടി വിട്ടുപോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളനകാലം കഴിയമ്പോൾ എല്ലാവർക്കും അതു ബോധ്യപ്പെടും. വർഗീയ ശക്തികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നൽകിയിരുന്നുവെന്ന് ബിപിൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIPIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA