
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് എമിറേറ്റ്സ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികാരി ജനറൽ മോൺ. ജോൺ തെക്കേക്കര, ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരി പിതാവിന് ജന്മദിനാശംസകളും അദ്ദേഹം നേർന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും സഭാവിശ്വാസികളെയും സന്ദർശിച്ച് ഈസ്റ്റർ ആശംസിച്ചതായി രാജീവ് ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയുമെല്ലാം ബി.ജെ.പി പ്രവർത്തകർ ഒരേ മനസോടെ ഒത്തുചേർന്ന് ആഘോഷിക്കുന്നതാണ്. വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവർ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |