SignIn
Kerala Kaumudi Online
Thursday, 22 October 2026 10.35 PM IST

പിണറായിയെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർ

p

ന്യൂഡൽഹി:സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും,നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ടി.സി നൽകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു.ഗോവിന്ദച്ചാമി ജയിൽ ചാടിയത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്.ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സി.ബി.ഐ അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിക്കെതിരെ നടപടിയുണ്ടാകില്ലെന്നും കൂട്ടുച്ചേർത്തു.ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം കുറ്റവാളിയെ വീരോചിതമായി പിടികൂടി എന്ന വീമ്പിളക്കൽ ലജ്ജാകരമാണ്.കുറ്റവാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സി.പി.എം.പൊലീസിനെ വൻതോതിൽ രാഷ്ട്രീയവത്കരിച്ചെന്നും കുറ്റപ്പെടുത്തി.

ഇ.​വി.​അ​രു​ണ,​ ​ജ്യോ​തി​സ് ​നാ​യ​ർ:
ബി.​ജെ.​പി​ ​സോ​ഷ്യ​ൻ​ ​മീ​ഡി​യ​ ​ഭാ​ര​വാ​ഹി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ബി.​ജെ.​പി​യു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ടീ​മി​നെ​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ച് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​റാ​യി​ ​ഇ.​വി.​അ​രു​ണ​യേ​യും​ ​ജ്യോ​തി​സ് ​നാ​യ​രേ​യും​ ​നി​യ​മി​ച്ചു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യി​ ​എ​ഫ്.​ക​ണ്ണ​ൻ​മോ​ൻ,​ ​ദീ​പ്തി​ ​അ​രു​ണാ​ച​ലം,​ ​റെ​ജി​ൻ​ജ​യ​രാ​ജ്,​ ​ബി.​അ​ശ്വ​തി,​ ​പി.​ആ​ർ.​രാ​ജേ​ഷ്,​ ​സു​ജ​യ് ​അ​ല​ൻ,​ ​മു​കേ​ഷ് ​മു​കു​ന്ദ​ൻ,​ ​മി​ഥു​ൻ.​ബി,​ ​ബി​ജു​ ​നാ​യ​ർ,​ ​പി.​എ​സ്.​സ​ന്തോ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​രെ​യും​ ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​ ​ആ​ർ.​പ്ര​ദീ​പ്,​ ​സി.​ജി.​ഉ​മേ​ഷ്‌​ ​എ​ന്നി​വ​രെ​യും​ ​നി​യ​മി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA