SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

ജയിൽ ഡി.ഐ.ജിയുടെ സന്ദർശനം വിവാദത്തിൽ

READ ENGLISH VERSION

boby
boby

കൊച്ചി: ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ വി.ഐ.പികൾ സന്ദർശിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൽ അന്വേഷണം തുടങ്ങി. മദ്ധ്യമേഖല ജയിൽ ഡി.ഐ.ജി പി. അജയ്കുമാർ വെള്ളിയാഴ്ച കാക്കനാട് ജില്ലാ ജയിൽ സന്ദർശിച്ചിരുന്നു. ഈ സമയത്തു തന്നെ രണ്ട് പേർ സന്ദർശക ഡയറിയിൽ പേര് രേഖപ്പെടുത്താതെ ജയിലിൽ കയറിയെന്നാണ് റിപ്പോർട്ട്. സൂപ്രണ്ടിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ജയിൽ ചട്ടം മറികടന്ന്, ഫോൺ വിളിക്കാനായി ബോബിക്ക് 200 രൂപ കൈമാറിയെന്നും ജയിൽ ആസ്ഥാനത്ത് ലഭിച്ച റിപ്പോർട്ടിലുണ്ട്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ജയിലിലെത്തി സന്ദർശക ബുക്കും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജയിൽ വകുപ്പും അന്വേഷണം നടത്തിയേക്കും. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ജില്ലാ ജയിലുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനായിരുന്നു സന്ദർശനമെന്നും ബോബിയെ കണ്ടെന്നും ജയിൽ ഡി.ഐ.ജി വ്യക്തമാക്കി. സന്ദർശകരിൽ വി.ഐ.പികൾ ആരുമില്ലെന്നും പറഞ്ഞു.

പൂച്ചെണ്ടുമായി

കാത്തുനിന്നു

ബോബി ജാമ്യത്തിലിറങ്ങുമ്പോൾ സ്വീകരിക്കാൻ ഇന്നലെ സ്ത്രീകളടക്കം വലിയ സംഘം പൂച്ചെണ്ടുകളുമായി ജയിലിൽ എത്തിയിരുന്നു. ജാമ്യ ഉത്തരവുമായി അഭിഭാഷകരെത്തി ബോബിയുമായി ചർച്ച നടത്തിയ ശേഷമാണ് ഇന്നലെ പുറത്തിറങ്ങില്ലെന്ന് അറിയിച്ചത്. സ്വീകരിക്കാനെത്തിയവർ വൈകിട്ട് ഏഴ് മണിയോടെ മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOBY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA