SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 AM IST

ബി.ടെക് കാർഷിക എൻജിനിയറിംഗ് കോഴ്‌സ്

p

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തവനൂരിലെ കേളപ്പജി കോളേജ് ഔഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ഫുഡ് ടെക്‌നോളജിയിൽ കാർഷിക എൻജിനിയറിംഗ് കോഴ്‌സുകൾക്ക് അവസരം. നാലു വർഷ ബി. ടെക് പ്രോഗ്രാമാണിത്. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം എൻജിനിയറിംഗ് പരീക്ഷ റാങ്ക്‌ ലിസ്റ്റിലൂടെയാണ് പ്രവേശനം. മൊത്തം 117 സീറ്റുകളുണ്ട്. 53 സീറ്റുകൾ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിലാണ്. ബാക്കി സീറ്റുകൾ സ്റ്റേറ്റ് മെരിറ്റ് / അഖിലേന്ത്യ ക്വോട്ട വിഭാഗത്തിൽപ്പെടും.

കേരള ഇൻസ്റ്റിറ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ പതിന്നാലാം സ്ഥാനത്തുള്ള സ്ഥാപനമാണ് കേളപ്പജി കോളേജ്. കാർഷിക മേഖലയുടെ വികസനത്തിനായി എൻജിനിയറിംഗ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. യന്ത്രവൽക്കരണം, നീർത്തടാധിഷ്ഠിത സംരക്ഷണം, ജലസേചനം, ജല നിർഗമനം, ഭക്ഷ്യസംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ കാർഷിക എൻജിനിയറിംഗിനു സാദ്ധ്യതകളുണ്ട്. ഓട്ടോമേഷൻ, എ.ഐ അധിഷ്ഠിത കോഴ്‌സുകൾ ആഗോള തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.


തൊഴിൽ മേഖല

.................................

കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് സാദ്ധ്യതയുണ്ട്. കാർഷിക എൻജിനിയറിംഗ് ഇൻഡസ്ട്രി, ബാങ്കുകൾ, കൃഷി വകുപ്പ്, സർവകലാശാലകൾ, എഫ്.പി.സികൾ, എം.എസ്.എം.ഇ, ഫുഡ് പ്രോസസിംഗ് പ്ലാന്റുകൾ മുതലായവയിൽ തൊഴിൽ ലഭിക്കും. ഉപരിപഠനത്തിനായി നിരവധി ബ്രാഞ്ചുകളിൽ എം.ടെക് പ്രോഗ്രാമുകളും ഗവേഷണ സാധ്യതകളുമുണ്ട്.

സംരംഭകത്വം കാർഷിക മേഖലയിൽ കൂടുതലായി ഇപ്പോൾ പ്രവർത്തികമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി അഗ്രി എൻജിനിയറിംഗ്, ഫുഡ് എൻജിനിയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവ കൂടുതൽ സാദ്ധ്യതകൾ കൈവരിക്കുന്ന കാലമാണിത്. ബിസിനസ് ഇൻക്യൂബേറ്ററുകളും, അഗ്രി സ്റ്റാർട്ടപ്പുകളും കൂടുതലായി വരുന്നതും തൊഴിലവസര സാദ്ധ്യത വർധിപ്പിക്കുന്നു.

വിദേശത്തും അവസരം

................................

അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപരിപഠന സാദ്ധ്യതകളുണ്ട്. വാഗണിങ്കെൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ , യു.സി ഡേവിസ്, കോർണെൽ യൂണിവേഴ്‌സിറ്റി, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ, യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്‌സുകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാദ്ധ്യതകളുള്ളത്.

ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്‌കോളർഷിപ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകൾ വിദേശ പഠനത്തെ സഹായിക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​യു.​ജി.​സി​ ​നെ​റ്റ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​യു.​ജി.​സി​ ​നെ​റ്റ് ​(​ജൂ​ൺ​)​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 25​-​ ​ന് ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​a​c.​i​n.​ ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​മ​ല​യാ​ളം,​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​ലാ,​ ​ഫി​ലോ​സ​ഫി​ ​തു​ട​ങ്ങി​യ​ ​പ​രീ​ക്ഷ​ക​ൾ​ ​അ​ന്നു​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 12​ ​വ​രെ,​ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​ ​മു​ത​ൽ​ 6​ ​വ​രെ​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ടു​ ​ഷി​ഫ്റ്റാ​യാ​ണ് ​പ​രീ​ക്ഷ.​ ​പ​രീ​ക്ഷാ​ ​ഹാ​ളി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​പ്രി​ന്റൗ​ട്ടും​ ​ഏ​തെ​ങ്കി​ലും​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡും​ ​നി​ർ​ബ​ന്ധ​മാ​ണ്.

2.​ ​ബി.​സി.​എ,​ ​ബി.​ബി.​എ​ ​പ്ര​വേ​ശ​നം​:​-​ ​തി​രു​വ​ന​ന്ത​പു​രം​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​ടെ​ക്നോ​ള​ജി​ക്ക​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ലു​ ​വ​ർ​ഷ​ ​ബി.​സി.​എ,​ ​ബി.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​പ്ല​സ് ​ടു.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​വെ​ബ്സൈ​റ്റ്:​ ​l​b​s​c​e​n​t​r​e.​i​n.

3.​ ​ബി.​എ​ഡ് ​അ​പേ​ക്ഷ​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​സ​ർ​ക്കാ​ർ​/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​ഡ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ലാ​യ് ​ഒ​ന്നു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​b​e​d2025.

പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക്ലി​നി​ക്ക​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​വ​രു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ 23​ ​ന് ​വൈ​കി​ട്ട് 5​ ​ന് ​മു​ൻ​പാ​യി​ ​l​b​s​t​v​p​m​@​g​m​a​i​l.​c​o​m​ ​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റ് ​വെ​ബ്‌​സൈ​റ്റി​ൽ​ ​വീ​ണ്ടും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04712560361,​ 62,​ 63,​ 64.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BTECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA