
നികുതിദായകരെ ശാക്തീകരിക്കാനും സാമ്പത്തികവളർച്ച വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സമീപകാല ചരിത്രത്തിലെ സുപ്രധാന നികുതി പരിഷ്കരണത്തിനാണ് കേന്ദ്ര ബഡ്ജറ്റിൽ തുടക്കമിട്ടിരിക്കുന്നത്. 12 ലക്ഷംവരെ വരുമാനമുള്ളവരെ പൂർണ്ണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുമെന്നാണ് കരുതേണ്ടത്. അക്കങ്ങൾക്കപ്പുറം രാഷ്ട്ര നിർമ്മാണത്തിൽ മദ്ധ്യവർഗത്തിന്റെ പങ്കിനെയാണ്നികുതിദായകരെ ശാക്തീകരിക്കാനും സാമ്പത്തികവളർച്ച വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സമീപകാല ചരിത്രത്തിലെ സുപ്രധാന നികുതി പരിഷ്കരണത്തിനാണ് കേന്ദ്ര ബഡ്ജറ്റിൽ തുടക്കമിട്ടിരിക്കുന്നത്. 12 ലക്ഷംവരെ വരുമാനമുള്ളവരെ പൂർണ്ണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുമെന്നാണ് കരുതേണ്ടത്. അക്കങ്ങൾക്കപ്പുറം രാഷ്ട്ര നിർമ്മാണത്തിൽ മദ്ധ്യവർഗത്തിന്റെ പങ്കിനെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്നത്.
നികുതിഭാരം കുറയ്ക്കുന്നതിലൂടെ ഒന്നിലധികം മേഖലകളിലെ സാമ്പത്തിക വളർച്ചയ്‌ക്ക് അത് ആക്കം കൂട്ടും. മദ്ധ്യവർഗ സമൂഹത്തിന്റെ കൈയിൽ കൂടുതൽ പണമെത്തുന്നു. പണം ലാഭിക്കാനും ചെലവഴിക്കാനും വിവേകപൂർവം നിക്ഷേപിക്കാനും നികുതിദായകരിൽ സർക്കാർ വിശ്വാസം അർപ്പിക്കുകയാണ്. കൂടുതൽ നികുതിദായകർ സ്വമേധയാ റിട്ടേണുകൾ സമർപ്പിക്കും. ദീർഘകാല നികുതി വരുമാനം വർദ്ധിക്കും.
വളരെക്കാലമായി, ഇന്ത്യയുടെ നികുതി സമ്പ്രദായം സങ്കീർണ്ണവും ഭാരമേറിയതുമാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ആദായനികുതി സ്ളാബുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ നികുതിഘടന ലളിതമാകും. നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ നികുതിവ്യവസ്ഥ പാലിക്കാനും നികുതിവെട്ടിപ്പ് നിരുത്സാഹപ്പെടുത്താനും സാധിക്കും. ചില്ലറ വില്പനയിലും മോട്ടോർ വാഹനങ്ങൾ, ഇലക്ട്രോണിക്, ടൂറിസം മേഖലകൾക്കും ഇത് ഗുണം ചെയ്യും.
സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്ന ബഡ്ജറ്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജി.ഡി.പി വളർച്ചയെ നയിക്കുകയും ചെയ്യും. മ്യൂച്ചൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, പെൻഷൻ പദ്ധതികൾ എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം. സംരംഭകർക്കും എം.എസ്.എം.ഇകൾക്കും ബിസിനസുകളിൽ കൂടുതൽ മൂലധനം നിക്ഷേപിക്കാൻ സാധിക്കും.
അതേസമയം, ഇന്ത്യയ്ക്ക് ഈ നികുതി ഇളവ് താങ്ങാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നേരിട്ടുള്ള നികുതി വരുമാനത്തിൽ നിന്നും ഒരുലക്ഷം കോടി ഒഴിവാക്കപ്പെടുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ, ഈ വരുമാനനഷ്ടം നികത്താൻ ഉപഭോക്താക്കൾ ചെലവ് വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ജി.എസ്.ടി വരുമാനവും ബിസിനസ് വളർച്ചയിൽ നിന്നുള്ള വലിയ കോർപ്പറേറ്റ് നികുതിയും സഹായിച്ചേക്കും. സാമ്പത്തികവളർച്ചയിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ പരോക്ഷവരുമാനവും സൃഷ്ടിക്കും.
എന്നാൽ, പണപ്പെരുപ്പവും നിർവഹണ വെല്ലുവിളികളും നികുതി ഘടനയ്ക്ക് വെല്ലുവിളിയാകുമോ എന്ന് സംശയിക്കണം. നികുതി വെട്ടിക്കുറയ്ക്കുമ്പോൾ ഉയർന്ന നിക്ഷേപങ്ങളിലേക്കും സാമ്പത്തിക വികാസത്തിലേക്കും നയിക്കുന്നില്ലെങ്കിൽ വരുമാനത്തിലെ കുറവ് ധനക്കമ്മി വർദ്ധിപ്പിക്കും.
ഈ നികുതി ഇളവുകളുടെ ഹ്രസ്വകാല സാമ്പത്തിക ആഘാതം വെല്ലുവിളിയായി തുടരുമ്പോൾ തന്നെ, ഉയർന്ന സാമ്പത്തിക വളർച്ച അപകടസാദ്ധ്യതകളെ മറികടക്കും. അയ്യായിരം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഇത് നമ്മെ അടുപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |