SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

നവകേരള ബസ് ജനകീയ സ്റ്റൈലിൽ, ജനുവരി ഒന്നു മുതൽ 956 രൂപ

navakerala-bus

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സഞ്ചരിച്ച നവകേരള ബസ് കൂടുതൽ ജനകീയ സ്റ്റൈലിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ ജനുവരി ഒന്നു മുതൽ സർവീസ് തുടങ്ങും. ടിക്കറ്റ്നിരക്ക് 1280 ൽനിന്നു 956 രൂപയാക്കി കുറച്ചു. ഓൺലെെൻ ബുക്കിംഗും ആരംഭിച്ചു. സ്റ്റേജ് ഫെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സമയവും മാറ്റി. രാവിലെ 8.30 ന് കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വെെകിട്ട് നാലരയോടെ ബസ് ബംഗളൂരുവിലെത്തും. രാത്രി 10.30 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ആറരയോടെ കോഴിക്കോടെത്തും. നേരത്തെ പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളൂരുവിലെത്തി 2.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു.

അടിമുടി രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചയാണ് കോഴിക്കോട്ടെത്തിച്ചത്. 11 സീറ്റ് അധികമായി ഘടിപ്പിച്ച് 37 സീറ്റാക്കി. 26 സീറ്റായിരുന്നു. ശുചിമുറി നിലനിറുത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ ഒഴിവാക്കി സാധാരണ വാതിലാക്കി. പിൻ ഡോറും ഒഴിവാക്കി. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റമില്ല.

'ഗരുഡ പ്രീമിയം" എന്ന പേരിൽ മേയ് 5 മുതലാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കും ഇടയ്ക്കിടെയുണ്ടാകുന്ന പണിമുടക്കുമാണ് യാത്രക്കാരെ അകറ്റിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA