SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.49 PM IST

ട്രാൻ. ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യബസ് മേഖല തകരുമെന്ന് ഉടമകൾ

bus

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലാകുമെന്ന് ഉടമകൾ.നിലവിലെ സ്വകാര്യബസ് യാത്രക്കാരിൽ 60 ശതമാനം സ്ത്രീകളാണ്. ഇവർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറുന്നത് തിരിച്ചടിയാകും. സ്വകാര്യമേഖലയെ പരിഗണിക്കാത്ത വാഗ്ദാനമാണിതെന്ന് ഉടമകളുടെ സംഘടനകൾ പറഞ്ഞു. വരുമാനം ഇടിഞ്ഞാൽ പകുതിയോളം സ്വകാര്യ ബസുകൾ നിലയ്‌ക്കും. സ്വകാര്യമേഖലയെ ബാധിക്കാതിരിക്കാൻ മുൻകരുതൽ വേണമെന്നാണ് ആവശ്യം.

കോഴിക്കോട്ട് യോഗം

ഈ മാസം 14ന് കോഴിക്കോട്ട് ചേരുന്ന കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃയോഗം സൗജന്യയാത്ര പ്രശ്നം ചർച്ച ചെയ്ത് നടപടി തീരുമാനിക്കും. യു.ഡി.എഫ് നേതാക്കളുമായും നിയുക്ത എം.എൽ.എമാരുമായും ചർച്ച ആരംഭിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിച്ച ശേഷം കൂടിക്കാഴ്‌ച നടത്തും.

സ്വകാര്യബസുകൾ

കൊവിഡിന് മുമ്പ് 12,000

നിലവിൽ 7,000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA