
തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രാബിന്റെ (ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ) പ്രവർത്തനങ്ങൾ എന്നും സമൂഹത്തിന് മാതൃകയും കൈത്താങ്ങുമാണെന്ന് വി.മുരളീധരൻ എം.എൽ.എ പറഞ്ഞു. ക്രാബിന്റെ നേതൃത്വത്തിൽ ക്രാബ് ഹൗസിൽ നടന്ന ബക്രീദ് ദിനാചരണവും സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യ താമസ സൗകര്യവും ഭക്ഷണവും നൽകുന്നതും അച്ചടക്കത്തിൽ പ്രവർത്തിക്കുന്നതുമായ ഇത്തരം സ്ഥാപനങ്ങൾ ഇനിയും ഉയർന്നു വരണം. ക്രാബ് പോലുള്ള സംഘടനകൾക്ക് സമൂഹം കൂടുതൽ പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൗമുദി ഡയറക്ടർ ശൈലജ രവി ക്രാബിന്റെ ഉപഹാരം വി.മുരളീധരൻ എം.എൽ.എയ്ക്കും അശോക് പി.മേനോനും നൽകി. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു.
ക്രാബ് പ്രസിഡന്റ് ഡോ.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.കോസ്മോപൊളിറ്റൻ ആശുപത്രി സി.ഇ.ഒ അശോക് പി.മേനോൻ മുഖ്യ പ്രഭാഷണം നടത്തി.ആക്കുളം വാർഡ് കൗൺസിലർ പി.എസ്.മിനി,ക്രാബ് രക്ഷാധികാരി ഡോ.ഷാജി പ്രഭാകരൻ,ക്രാബ് സെക്രട്ടറി സജി കരുണാകരൻ,തമ്പി ഗോപാലൻ,ഗീതാ രവിരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |