
കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനായി കാനഡയിൽ ഐ.ആർ.പി റഗുലേഷൻ നിലവിൽ വന്നു. ഇതനുസരിച്ചു വിദ്യാർത്ഥി വിസ, തൊഴിൽ വിസ, ഇമിഗ്രേഷൻ എന്നിവയിൽ ഏതു സമയത്തും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മാറ്റം വരുത്താൻ സാധിക്കും. പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്ന് കാനഡയിലെത്തുന്നത്.
വിദ്യാർത്ഥികളുടെ സംരക്ഷണമെന്ന പേരിൽ കാനഡ ഇതിനു മുമ്പ് കൂടുതൽ നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റിനുള്ള (GIC)തുക 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 ഡോളറാക്കി ഉയർത്തിയിട്ടുണ്ട്. ഇത് 12.17 ലക്ഷം രൂപയോളം വരും. വിദ്യാർത്ഥികളുടെ വരവ് വർദ്ധിച്ചതോടെ ജി.ഐ.സി ഉയർത്തുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്താനും കാനഡ ആഗ്രഹിക്കുന്നു.
വ്യാജ ഏജൻസികൾക്ക് നിയന്ത്രണം
..............................................
കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/ സ്റ്റുഡന്റ് വിസ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്ന് 3.6 ലക്ഷമായി കുറച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 1.4 ആണ്. കാനഡ ഇമിഗ്രേഷനിലൂടെ എത്തുന്നവരുടെ എണ്ണം ഒരുലക്ഷത്തോളം വരും. കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല. ഇതിലൂടെ വ്യാജ ഏജൻസികളെ നിയന്ത്രിക്കും. വർക്ക് വിസ വാഗ്ദാനം ലക്ഷ്യമിട്ടാണ് നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നത്.
ബിരുദാനന്തര/ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് കാനഡയിൽ മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് അനുവദിക്കും. എന്നാൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് വർക്ക് വിസയിൽ നിയന്ത്രണങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |