SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

നവീൻ ബാബു കേസ് അന്വേഷിച്ച റിട്ട. എ.സി.പി സി.പി.എം സ്ഥാനാർത്ഥി

rathna-kumar

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിൽ അന്വേഷണം നയിച്ച കണ്ണൂർ റിട്ട. എ.സി.പി ടി.കെ.രത്നകുമാർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടൂർ സ്വദേശിയായ രത്നകുമാർ ഈ വർഷം മാർച്ചിലാണ് വിരമിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമായിരുന്നു റിട്ടയർമെന്റ്.

എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയായാണ് രത്നകുമാറിന്റെ മത്സരമെന്നാണ് വിവരം. കോട്ടൂർ വാർഡ് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായതിനാൽ രത്നകുമാറിന് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയാണ് പ്രതി. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

പൊ​ലീ​സ് ​ത​ല്ലി​ച്ച​ത​ച്ച​ ​സു​ജി​ത്ത്
ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക്

തൃ​ശൂ​ർ​:​ ​കു​ന്നം​കു​ളം​ ​പൊ​ലീ​സി​ന്റെ​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​വി.​എ​സ്.​സു​ജി​ത്ത് ​മ​ത്സ​ര​ത്തി​ന്.​ ​ചൊ​വ്വ​ന്നൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​ചൊ​വ്വ​ന്നൂ​ർ​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​സു​ജി​ത്തി​നെ​ ​പൊ​ലീ​സ് ​മ​ർ​ദ്ദി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​‌​ഞെ​ട്ട​ലോ​ടെ​യും​ ​ഭീ​തി​യോ​ടെ​യു​മാ​ണ് ​കേ​ര​ളം​ ​ക​ണ്ട​ത്.​ ​വി​വ​രാ​വ​കാ​ശ​പ്ര​കാ​രം​ ​സു​ജി​ത്ത് ​പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വി​വാ​ദ​മാ​കു​ക​യും​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വ​രി​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​സു​ജി​ത്തി​ന്റെ​ ​ദൃ​ശ്യം​ ​പു​റ​ത്തു​ ​വ​ന്ന​തോ​ടെ​യാ​ണ് ​പീ​ച്ചി​യി​ലെ​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​വും​ ​പു​റ​ത്തു​വ​ന്ന​ത്.​ ​ഇ​തോ​ടെ​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​നം​ ​വ്യാ​പ​ക​മാ​യി​ ​ച​ർ​ച്ച​യാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANDIDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA