
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. എട്ട് പേർക്കെതിരെ കൊച്ചി ഡി.സി.പിക്കാണ് റിമ ഇ മെയിലിൽ പരാതി നൽകിയത്.
അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നുമാണ് പരാതി. എറണാകുളം സെൻട്രൽ എ.സി.പിക്ക് കൈമാറി. റിമയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
റിമയുടെ കൊച്ചിയിലെ വസതിയിൽ ലഹരിപാർട്ടി നടത്തിയെന്ന ആരോപിച്ച തമിഴ് ഗായിക സുചിത്രയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |